സമര്‍പ്പിതര്‍ക്കായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഏകദിന സെമിനാര്‍ ഓഗസ്റ് ഒമ്പതിന്
Friday, August 7, 2015 8:11 AM IST
ഫ്രാങ്ക്ഫര്‍ട്ട്: 2014 നവംബര്‍ മുപ്പതു മുതല്‍ 2016 ഫെബ്രുവരി രണ്ടു വരെ സമര്‍പ്പിതരുടെ വര്‍ഷമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ സമര്‍പ്പിതര്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഓഗസ്റ് ഒമ്പതിന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ സെന്റ് അന്തോണിയൂസ് പള്ളി ഹാളിലാണു സെമിനാര്‍.

രാവിലെ ഫാ. ടൈറ്റസ് ചേരാവള്ളില്‍, സിസ്റര്‍ പ്രീത സിഎസ്എന്‍ എന്നിവരുടെ ക്ളാസുകളുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് ആരാധന സ്നേഹക്കൂട്ടായ്മ, ഇടവക സമൂഹത്തോടൊത്തു ദിവ്യബലി, സമര്‍പ്പിതരോടൊത്തുള്ള കൂട്ടായ്മ എന്നിവയാണു മുഖ്യപരിപാടി.

വിവരങ്ങള്‍ക്ക്: 069 67735508, 46003210, 95634689.

വിലാസം: സെന്റ് അന്തോണിയൂസ് പള്ളി ഹാള്‍, അലക്സാണ്ടര്‍സ്ട്രാസെ 24, 60489, റ്യോഡല്‍ഹൈം, ഫ്രാങ്ക്ഫര്‍ട്ട്.