വ്യന്ധം മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷവും സ്വാതന്ത്യ്രദിനവും ഓഗസ്റ് 15ന്
Friday, August 7, 2015 5:16 AM IST
മെല്‍ബണ്‍: വ്യന്ധം മലയാളി കമ്യൂണിറ്റി ഗ്രൂപ്പ് ഈ വര്‍ഷത്തെ ഓണം, പൊന്നോണം സ്വാതന്ത്യ്രദിനത്തോടൊപ്പം ഓഗസ്റ് 15നു (ശനി) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെ ലാന്‍ഗ്രിഡ്ജ് സെന്റ് ഹോപ്പേഴ്സ് ക്രോസിംഗിലുള്ള മോസഫില്‍ പ്രൈമറി സ്കൂള്‍ ഹാളിലാണു പരിപാടികള്‍ അരങ്ങേറുക.

ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് 125 ല്‍പരം കമ്യൂണിറ്റി അംഗങ്ങള്‍ സ്റേജില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്നു വിഭവ സമൃദ്ധമായ കേരളസദ്യ ഉണ്ടായിരിക്കും. അറുനൂറിലധികം കമ്യൂണിറ്റി അംഗങ്ങള്‍ സദ്യയിലും കലാപരിപാടികളിലും പങ്കെടുക്കും.

മെല്‍ബണിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വ്യന്ധം മലയാളി കമ്യൂണിറ്റി ഗ്രൂപ്പ് മലയാളം റേഡിയോ, മലയാളം ക്ളാസുകള്‍, ബ്ളഡ് ഡൊണേഷന്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തിവരുന്നു.

വിവരങ്ങള്‍ക്ക്: വേണു (പ്രസിഡന്റ്), മജോ (വൈസ് പ്രസിഡന്റ്), പ്രദീപ് (സെക്രട്ടറി), ബിജു (ട്രഷറര്‍) ംംം.ം്യിറവമാാമഹമ്യമഹലല.ീൃഴ.

വിലാസം: ങീളൈശലഹ ജൃശാമ്യൃ ടരവീീഹ ഒമഹഹ, ഘമിഴൃശറഴല ട. ഒീുുലൃ ഇൃീശിൈഴ, ങലഹ ഞലള: 202ഒകക.