ബ്രിസ്ബെയ്നില്‍ കര്‍ക്കിട വാവുബലിയും പിതൃസ്മരണയും ഓഗസ്റ് 14ന്
Friday, August 7, 2015 5:15 AM IST
ബ്രിസ്ബെയ്ന്‍: ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് ക്വീന്‍സ്ലാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി ബ്രിസ്ബെയ്നില്‍ കര്‍ക്കിടക വാവു ബലി നടത്തുന്നു.
ഓഗസ്റ് 14നു (വെള്ളി) രാവിലെ 10.30 മുതലാണു ചടങ്ങുകള്‍. ശ്രീ ശെല്‍വ വിനായക കോവില്‍ പൂജാരിയുടെ കാര്‍മികത്വത്തില്‍ എല്ലാവിധ ആചാരങ്ങളോടെയും കൂടിയാണു കര്‍ക്കിടക വാവുബലി നടത്തുന്നത്.

രാമായണ മാസത്തിലെ കറുത്തവാവു ദിവസം അമ്പലപരിസരത്ത് പിതൃക്കള്‍ക്കായി ബലിയിട്ട് നദിയില്‍ നിമഞ്ജനം ചെയ്യുന്നു.

പുണ്യാവസരത്തില്‍ പങ്കാളികളാകാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്തു.