ഡോ. സാലിം ഫൈസി കൊളത്തൂര്‍ ബഹറിനില്‍
Thursday, August 6, 2015 6:15 AM IST
മനാമ: ബഹറിന്‍ കേന്ദ്ര മദ്രസയായ മനാമയിലെ ഇര്‍ഷാദുള്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്രസയുടെ 20-ാമത് വാര്‍ഷികാഘോഷ ത്രൈമാസ കാമ്പയിനായ 'തസ്ബീത്ത് 2015' ന്റെ ഭാഗമായി വിവിധ പരിപാടികളില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ യുവ പണ്ഡിതനും എസ്കെഎസ്എസ്എഫ് ഇബാദ് സ്റേറ്റ് ഡയറക്ടറുമായ പ്രമുഖ വാഗ്മി ഡോ. സാലിം ഫൈസി കൊളത്തൂര്‍ ബഹറിനിലെത്തി.

എയര്‍പോര്‍ട്ടില്‍ ബഹറിന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഒക്ടോബര്‍ ഏഴിനു (വെള്ളി) ജുമുഅക്ക് ശേഷം 2.30ന് മനാമയിലെ സമസ്ത മദ്രസ ഹാളില്‍ 'ആരോഗ്യത്തിന്റെ നബി ദര്‍ശനം' എന്ന വിഷയത്തില്‍ ക്ളാസെടുക്കും. ആരോഗ്യ കാര്യത്തില്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രവാചക വൈദ്യത്തില്‍ നിന്നും വിശ്വാസികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിക്കും.

മഗ്രിബിനു ശേഷം പ്രവര്‍ത്തകര്‍ക്കുള്ള പഠന ക്ളാസ് സമസ്ത ആസ്ഥാനത്ത് നടക്കും.

ശനി രാവിലെ 9.30ന് 'സന്താനങ്ങള്‍ നമ്മുടെ സമ്പത്ത്' എന്ന വിഷയത്തില്‍ വനിതാ പഠന ക്ളാസ്, വൈകുന്നേരം അഞ്ചിന് സ്റുഡന്‍സ് മോട്ടിവേഷന്‍ ക്ളാസ്, രാത്രി 8.30ന് 'ജന്നാത്തുല്‍ ഫിര്‍ദൌസ്' എന്ന വിഷയത്തില്‍ പാക്കിസ്ഥാന്‍ ക്ളബിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് 17227975, 33248017, 34090450.