ബ്രിട്ടീഷ് കേരളൈറ്റ്സിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 13ന്
Thursday, August 6, 2015 5:49 AM IST
ലണ്ടന്‍: ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷന്റെ 'ഓണം പൊന്നോണം' സെപ്റ്റംബര്‍ 13നു (ഞായര്‍) നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പതു വരെ സൌത്ത് ഹാളിലെ ഫെതര്‍സ്റോണ്‍ ഹൈസ്കൂളിലാണ് ആഘോഷപരിപാടികള്‍.

ഗാനമേളയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ ഓണസദ്യ, ഗാനമേള, മഹാബലി എഴുന്നള്ളിക്കല്‍, ചെണ്ടമേളം, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ചടങ്ങില്‍ ജിസിഎസ്ഇഎസ്, 'എ' ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മൊമെന്റോ സമ്മാനിക്കും. അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളും ആഘോഷ പരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവരും ഒക്ടോബര്‍ 15നു മുമ്പായി സംഘാടകരെ അറിയിക്കേണ്ടതാണ്.