അലിക്ക് ഓണാഘോഷ കായികമത്സരങ്ങള്‍ക്കു തുടക്കമായി
Thursday, August 6, 2015 5:47 AM IST
റോം: ഓണത്തിന്റെ ആരവുമായി അലിക്കിന്റെ നേതൃത്വത്തിലുള്ള കായിക മത്സരങ്ങളിലെ ആദ്യ ഇനമായ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം ഡബിള്‍സും, പുരുഷ വിഭാഗം വെട്രന്‍സ് മത്സരങ്ങള്‍ അലിക്ക് പ്രസിഡന്റ് തോമസ് ഇരിമ്പന്‍ ഉദ്ഘാടനം ചെയ്തു.

ഓഗസ്റ് രണ്ടിനു നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിന്റെ സിംഗിള്‍സും വനിതകളുടെ ഡബിള്‍സും വൈസ് പ്രസിഡന്റ് ജോഷി ഓടേറ്റില്‍ ഉദ്ഘാടനം ചെയ്തു.

ഷട്ടില്‍ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തില്‍ ജിതിണ്‍ കരുവേലി - അനൂപ് കോഴിക്കാടന്‍ സഖ്യം ജേതാക്കളായി. ക്രേണെലിയ ഷട്ടില്‍ ക്ളബിനുവേണ്ടി കളിച്ച ഷിന്റോ വാഴപ്പിള്ളി-ജെയിന്‍ പടയാറ്റില്‍ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വെട്രന്‍സ് മത്സരത്തില്‍ ക്രേണെലിയ ഷട്ടില്‍ ക്ളബിന്റെതന്നെ പോളി വടക്കുംചേരി-ജോഷി പന്തല്ലൂര്‍ സഖ്യം രണ്ടാം സ്ഥാനം നേടി.

സിംഗിള്‍സില്‍ വില്ല ഫാംഫീലിയുടെ ജിതിന്‍ കരുവേലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സേംഫിയോനയുടെ അനൂപ് കോഴിക്കാടന്‍ കരസ്ഥമാക്കി.

വനിതകളുടെ ഡബിള്‍സില്‍ മൊന്തെ മരിയയുടെ ജൂലിയ ലിംസണ്‍-ജോര്‍ജിയ കോയിക്കല്‍ സഖ്യം പിസാനയുടെ മേരി തോമസ്, ഫ്ളവര്‍ ജോതിസ് സഖ്യത്തെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ക്രേണെലിയ ക്ളബിന്റെ ഷട്ടില്‍ ക്ളബിന്റെ ഷീബ ഡേയിസണ്‍-മഞ്ഞു രതീഷ് സഖ്യത്തെ സേംഫിയോണയുടെ ദാലി റാഡിന്‍-ബിന്ദു മജു സഖ്യം പരാജയപ്പെടുത്തി.

ഫൈനലില്‍ പിസാനയുടെ മേരി തോമസ്-ഫ്ളവര്‍ ജോതിഷ് സഖ്യത്തെ മൂന്ന് സെറ്റുകള്‍ക്കു സേം ഫിയോണയുടെ ദാലി റാഡിന്‍-ബിന്ദു മജു സഖ്യം അട്ടിമറിച്ചു.

ഓഗസ്റ് ഒമ്പതിനു(ഞായര്‍) ഫുട്ബോളും 16നു (ഞായര്‍) ക്രിക്കറ്റ് മത്സരങ്ങളും നടക്കും. 30നു (ഞായര്‍) നടക്കുന്ന ഓണാഘോഷത്തിനുള്ള തയാറെടുപ്പുകള്‍ നടന്നു വരുന്നു.

കമ്മിറ്റി അംഗങ്ങളായ ട്രഷറര്‍ രാജു കള്ളിക്കാടന്‍, ജോ. സെക്രട്ടറി എബിന്‍ പരിക്കാപ്പിള്ളി, സാബു സ്കറിയ, ബാബുരാജ് തുടങ്ങിയവര്‍ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സിബി കൊള്ളിയില്‍, സോളി ഇരിമ്പന്‍, റിജോ കാളന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സെക്രട്ടറി സജി തട്ടില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജെജി മാത്യു