സന്ദര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന ഓഗസ്റ് 15ന്
Thursday, August 6, 2015 5:45 AM IST
സന്ദര്‍ലാന്‍ഡ്: മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തില്‍ വളരാനും സന്ദര്‍ലാന്‍ഡിലെ മലയാളി കാത്തലിക് കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ് 15നു (ശനി) രാവിലെ 11നു സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഫാ. സജി തോട്ടത്തില്‍ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

വിശുദ്ധ കുര്‍ബനക്കുശേഷം പാരിഷ്ഹാളില്‍ നടക്കുന്ന സ്നേഹവിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസികളേവരേയും സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ഖീലുെവ ഇവൌൃരവ, ടൌിറലൃഹമിറ, ടഞ4 6ഒജ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്