പ്രവാസിസംഗമം ഓഗസ്റ് ആറ്, ഏഴ് തീയതികളില്‍
Wednesday, August 5, 2015 8:08 AM IST
തിരുവനന്തപുരം: ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി 35 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന് ഓഗസ്റ് ആറിന് (വ്യാഴം) തലസ്ഥാനനഗരിയില്‍ തിരിതെളിയും.

രണ്ടുദിവസം നീളുന്ന പ്രവാസി സംഗമത്തോടനുബന്ധിച്ച് പൊതുസമ്മേളം, തിരുവിതാംകൂര്‍ ചരിത്രപഠനയാത്ര, സുവനീര്‍ പ്രകാശനം, വനിതാ സമ്മേളനം, പുനരധിവാസ പദ്ധതി, നിക്ഷേപസംഗമം, പുരസ്കാരദാനം തുടങ്ങിയവയും സംഘടിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇതിനോടകം തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്രവാസികളുടെ പ്രശ്നത്തില്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഇടപെടുന്ന പിഎംഎഫ് കഴിഞ്ഞവര്‍ഷം ഓഗസ്റില്‍ കോട്ടയത്തു സംഘടിപ്പിച്ച പ്രവാസി സംഗമത്തിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷം തിരുവനന്തപുരത്തു നടക്കുന്നത്.

തിരിവിതാംകൂര്‍ ചരിത്രപഠനയാത്രയോടെയാണു പ്രവാസിസംഗമം ആരംഭിക്കുന്നത്. രാവിലെ പത്തിന് പൂയം തിരുനാള്‍ ഗൌരീബായി തമ്പുരാട്ടി കുതിരമാളിക കൊട്ടാരത്തില്‍ യാത്ര ഉദ്ഘാടനം ചെയ്യും.

ഉച്ചകഴിഞ്ഞ് രണ്ടിന് പബ്ളിക് ലൈബ്രററി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എക്സൈസ് മന്ത്രി കെ. ബാബു, ടൂസിറം മന്ത്രി എ.പി. അനില്‍കുമാര്‍, പട്ടികജാതി ക്ഷേമവികസന മന്ത്രി പി.കെ. ജയലക്ഷ്മി, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എംഎല്‍എമാരായ കെ. മുരളീധരന്‍, വി.ഡി. സതീശന്‍, വി.ടി. ബല്‍റാം, മുന്‍മന്ത്രി എം. വിജയകുമാര്‍, സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുക്കും. മലയാള ചലച്ചിത്രമേഖലയില്‍ അരനൂറ്റാണ്ടു പിന്നിടുന്ന പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ സമ്മേളനത്തില്‍ ആദരിക്കും.

ഏഴിനു (വെള്ളി) രാവിലെ പത്തിന് പബ്ളിക് ലൈബ്രററി ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം. മാണി മുഖ്യാതിഥി ആയിരിക്കും. പ്രവാസി കാര്യമന്ത്രി കെ.സി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. എംഎല്‍എമാരായ പാലോട് രവി, വാഹിദ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, പിഎംഎഫ് ചെയര്‍മാന്‍ ജോസ് കാനാട്ട്, പിഎംഎഫ് ഓസ്ട്രിയ ചാപ്റ്റര്‍ ഡയറക്ടര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, സിഎസ്ഐ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ബിജെപി ദേശീയസമിതി അംഗം കരമന ജയന്‍, കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, പിഎംഎഫ് ഭാരവാഹികളായ പി.വി. ഗംഗാധരന്‍, ഡോ. സുന്ദരമേനോന്‍, അത്താഫി രാമചന്ദ്രന്‍, ജോസ് പനച്ചിക്കല്‍, ജോര്‍ജ് പടിക്കക്കുടി, ഷിബി മത്തായി, ഡയസ് ഇടിക്കുള, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, വയലാര്‍ സാസംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആറു പേര്‍ക്കുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ എക്സലന്‍സ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

ഉച്ചകഴിഞ്ഞ് രണ്ടിനു പബ്ളിക് ലൈബ്രററി ഹാളില്‍ നടക്കുന്ന വനിതാ സമ്മേളനം തിരുവനന്തപുരം നഗരസഭാ മേയര്‍ കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്യും. ബി. സന്ധ്യ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. ബിജിമോള്‍ എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. ഷാഹിദ കമാല്‍, കെ.എ. ബീന ഐഎഎസ്, ഡബിംഗ് ആര്‍ട്ടിസ്റ് ഭാര്യലക്ഷ്മി, എം.ജി. രാധാകൃഷ്ണന്‍ ഫൌണ്േടഷന്‍ ഭാരവാഹി പത്മജ രാധ, നോവലിസ്റ് ഗിരിജ സേതുനാഥ്, പിഎംഎഫ് ഭാരവാഹികളായ ലൈസ അലക്സ്, ഷിബി മത്തായി തുടങ്ങിയവര്‍ സംസാരിക്കും.

2.30നു ആരംഭിക്കുന്ന ബിസിനസ് മീറ്റ് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. പിഎംഎഫ് ഡയറക്ടര്‍ സുന്ദര മേനോന്‍ അധ്യക്ഷത വഹിക്കും. പിഎംഎഫ് ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ വിശിഷ്ടാതിഥി ആയിരിക്കും. പിഎംഎഫ് ഭാരവാഹികളായ കെ.വൈ. ഷമീര്‍ യൂസുഫ്, വി. ജപമാല, പ്രിന്‍സ് പള്ളിക്കുന്നേല്‍, നിംസ് ഹോസ്പിറ്റല്‍ എംഡി എം.എസ്. ഫൈസല്‍ഖാന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. കിംസ് ഡയറക്ടര്‍ ഇ.എം. നജീബ്, മുന്‍മന്ത്രി പന്തളം സുധാകരന്‍, കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജോണ്‍സന്‍ ഏബ്രഹാം, കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്യന്‍, മാത്യു ബല്ലാരി, അനിയന്‍ ജോര്‍ജ്, സുഗതന്‍ നായര്‍, രാജ്കമല്‍ മനോജ്, പിഎംഎഫ് ഭാരവാഹികളായ ഉമേഷ് മേനോന്‍, ജോര്‍ജ് പടിക്കക്കുടി, ലെത്തീഫ് തെച്ചി, ഡയസ് ഇടിക്കുള തുടങ്ങിയവര്‍ സംസാരിക്കും.

വൈകുന്നേരം അഞ്ചിന് പബ്ളിക് ലൈബ്രററി ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി, സിപിഐ ദേശീയസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍, മോന്‍സ് ജോസഫ് എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി ഏബ്രഹാം, പിഎംഎഫ് ഇന്ത്യ റീജണ്‍ പ്രസിഡന്റ് വി. ജപമാല തുടങ്ങിയവര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: മാത്യു പനച്ചിക്കല്‍