ജ്വാല ഭവന പദ്ധതി: ആദ്യസഹായം കടുത്തുരുത്തി സ്വദേശിക്ക്
Tuesday, August 4, 2015 8:11 AM IST
ബ്രിസ്ബെയ്ന്‍: ജ്വാല ഭവന പദ്ധതിയുടെ ആദ്യ ഗുണഭോക്താവ് ആകുകയാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തി വാക്കാട് സ്വദേശിയായ പുലവേലില്‍ ജോയി.

ചോര്‍ന്നൊലിക്കുന്ന കൊച്ചുവീടിന്റെ മേല്‍ക്കൂര പുതുക്കി പണിയുന്നതിനാവശ്യമായ സാമ്പത്തിക സഹായമാണു ജ്വാല നല്‍കിയത്.

മുന്‍ മന്ത്രി മോന്‍സ് ജോസഫ് എംഎല്‍എ വസതിയിലെത്തി തുക ജോയിയെ ഏല്‍പ്പിച്ചു.

ഓഗസ്റ് 14നു (വെള്ളി) ഫോറസ്റ് ലെയ്ക്കില്‍ നടക്കുന്ന സിനിമാല ഷോയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ജ്വാല ഭവന പദ്ധതിക്കായാണ്ു വിനിയോഗിക്കുന്നത്.

റിപ്പോര്‍ട്ട്: കെ.പി. ജഗ്ജീവ്