കുവൈറ്റില്‍ ബാലികയെ സ്കൂള്‍ വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്െടത്തി
Tuesday, August 4, 2015 8:09 AM IST
കുവൈറ്റിലെ അബുഹലിഫയില്‍ സ്കൂള്‍ വാനിനുള്ളില്‍ ബാലികയെ മരിച്ച നിലയില്‍ കണ്െടത്തി. മഹാരാഷ്ട്ര സ്വദേശി കെഎന്‍പിസി ഉദ്യോഗസ്ഥന്‍ ഹംധുവിന്റെ രണ്ടര വയസുള്ള മകളാണു പ്ളേ സ്കൂളില്‍ കൊണ്ടുപോയ വാനില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്.

രാവിലെ സ്കൂളിലേക്കു ബാലികയുമായി പോയ വാഹനം ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോള്‍ ബാലികയെ മറ്റു കുട്ടികള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാവിലെ സ്കൂളിലേക്കു കൊണ്ടുപോയ വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്.

വാനിന്റെ മലയാളി ഡ്രൈവറും സ്കൂളിലെ അറബിക് ടീച്ചറും പോലീസ് കസ്റഡിയിലെടുത്തു. രാവിലത്തെ ഓട്ടം കഴിഞ്ഞ പൂട്ടിയിട്ടിരുന്ന വാനിലെ കടുത്ത ചൂടുമൂലമുള്ള നിര്‍ജലീകരണമാകും മരണകാരണമെന്ന് കരുതപ്പെടുന്നു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം ഫര്‍വാനിയ ഡജീജ് മോര്‍ച്ചറിയില്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍