സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ളബ് ചാര്‍ട്ടര്‍ നൈറ്റ് ഒക്ടോബര്‍ 10ന്
Tuesday, August 4, 2015 6:18 AM IST
കാലിഫോര്‍ണിയ: സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ളബിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചാര്‍ട്ടര്‍ നൈറ്റ് ഡിന്നറും ഒക്ടോബര്‍ 10നു (തിങ്കള്‍) വൈകുന്നേരം ആറിന് ഹേവാര്‍ഡ് ഗോള്‍ഡന്‍ പീകോക്ക് ബാങ്കറ്റ് ഹാളില്‍ നടത്തും.

ലയണ്‍സ് ഇന്റര്‍നാഷണല്‍ ഓഫീസേഴ്സ്, രാഷ്ട്രീയ, സാമുദായിക രംഗങ്ങളിലെ ഉന്നതര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചാര്‍ട്ടര്‍ നൈറ്റ് ടിക്കറ്റ് വില്‍പ്പന ആദ്യ ടിക്കറ്റ് സ്പോണ്‍സര്‍, റിയല്‍ എസ്റേറ്റ് ബിസിനസുകാരനായ ജേക്കബ് വര്‍ഗീസിനു നല്‍കി ലയണ്‍സ് ക്ളബ് പ്രസിഡന്റ് ജയിംസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രതിനിധികളും പങ്കെടുത്തു.