ഷിക്കാഗോ എക്യുമിനിക്കല്‍ കൌണ്‍സില്‍ കലാമേള 'ഹാര്‍മണി ഫെസ്റിവല്‍' സെപ്റ്റംബര്‍ 12ന്
Tuesday, August 4, 2015 6:17 AM IST
ഷിക്കാഗോ: എക്യുമിനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ എക്യുമിനിക്കല്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കലാ മത്സരങ്ങള്‍ നടത്തുന്നു.

സെപ്റ്റംബര്‍ 12നു (ശനി) സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മത്സരങ്ങള്‍ ആരംഭിക്കും. ഇതാദ്യമായാണ് എക്യുമെനിക്കല്‍ കൌണ്‍സില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഹാര്‍മണി ഫെസ്റിവല്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന കലാമേള വിവിധ സഭകളിലെ വിദ്യാര്‍ഥികളുടെ കലാ താലന്തുകള്‍ പ്രദര്‍ശിപ്പിക്കാനുളള വേദിയായി മാറും. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കിഡ്സ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ പ്രായത്തിനനുസരിച്ച് മത്സാര്‍ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, വാട്ടര്‍ കളറിംഗ്, ബൈബിള്‍ മെമ്മറി വേഴ്സ്, ബൈബിള്‍ ക്വിസ്, ഉപകരണ സംഗീതം, ഫാന്‍സിഡ്രസ് എന്നീ ഇനങ്ങളില്‍ വ്യക്തിഗത മത്സരവും പാട്ട്, ഡാന്‍സ് എന്നീ ഇനങ്ങളില്‍ ഗ്രൂപ്പ് മത്സരവും നടത്തും. അഞ്ചു വയസിനു താഴെ പ്രായമുളള കുട്ടികള്‍ക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്യുമിനിക്കല്‍ ഇടവകകളില്‍നിന്നു മത്സരത്തിനുളള അപേക്ഷ ഫോറം, നിബന്ധനങ്ങള്‍, മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭ്യമാക്കും.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഷൈന്‍ മാത്യു (ചെയര്‍മാന്‍), മറിയാമ്മ പിളള (കണ്‍വീനര്‍), റവ. ബിനോയ് ജേക്കബ്, രജ്ഞന്‍ ഏബ്രഹാം, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജോര്‍ജ് പി. മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ബെന്നി പരിമണം, സിനില്‍ ഫിലിപ്പ്, ഡല്‍സി മാത്യു എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോയിലെ 16 ഇടവകകളുടെ ആത്മീയ ഐക്യ വേദിയായ എക്യുമിനിക്കല്‍ കൌണ്‍സിലിന് മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് (രക്ഷാധികാരികള്‍), റവ. ഫാ. ഡാനിയേല്‍ ജോര്‍ജ് (പ്രസിഡന്റ്), റവ. സോനു വര്‍ഗീസ്(വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ളേറ്റ് (ജോ. സെക്രട്ടറി), ജോര്‍ജ് പി. മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക്: റവ. ഷൈന്‍ മാത്യു 847 212 5787 മറിയാമ്മ പിളള 847 987 5184, ംംം.ലരൌാലിശരമഹരവൌൃരവരെവശരമഴീ.ീൃഴ

റിപ്പോര്‍ട്ട്: ബെന്നി പരിമണം