യുക്മ സാംസ്കാരിക വേദി സാഹിത്യ മത്സരങ്ങള്‍ക്കു രചനകള്‍ ക്ഷണിച്ചു
Tuesday, August 4, 2015 6:13 AM IST
ലണ്ടന്‍: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് യുക്മ സാഹിത്യ മത്സരങ്ങള്‍ക്ക് എല്ലാ യുകെ മലയാളികളില്‍നിന്നും രചനകള്‍ ക്ഷണിച്ചു.

ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ജൂണിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ളീഷിലും വേര്‍തിരിച്ചുള്ള മത്സരങ്ങള്‍ നടത്തും. സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണു സമര്‍പ്പിക്കേണ്ടത്. 1-09-2015 നു 19 വയസില്‍ താഴെ ഉള്ളവരെ ജൂണിയര്‍ ആയി പരിഗണിക്കും. 1-09-2015 നു 19 വയസും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗം ആയി പരിഗണിക്കുന്നതാണ്. മത്സരിക്കുന്നവര്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കുവാന്‍ പാടുള്ളൂ. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുക്മ ദേശിയ കലാമേളയുടെ വേദിയില്‍ നല്‍കും.

ലേഖന വിഷയം ജൂണിയര്‍: ഞഛഘഋ ഛഎ ഢഅഘഡഋട കച ടഒഅജകചഏ ഠഒഋ എഡഠഡഞഋ (ഭാവി രൂപീകരണത്തില്‍ മൂല്യങ്ങള്‍ക്കുള്ള സ്ഥാനം).

ലേഖന വിഷയം സീനിയര്‍: ഒരു പ്രവാസി മലയാളിയുടെ സ്വത്വ പ്രതിസന്ധികള്‍ (കഉഋചഠകഠഥ ഇഞകടകട)

കഥ, കവിത എന്നീ മത്സരങ്ങള്‍ക്കു പങ്കെടുക്കുന്ന ജൂണിയര്‍, സീനിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് അനുയോജ്യമായ വിഷയങ്ങള്‍ യഥേഷ്ടം സ്വയം തെരഞ്ഞെടുത്തു രചനകള്‍ നടത്താവുന്നതാണ്. കഥയും ലേഖനവും മൂന്നു പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കൂടാത്തതും ആയിരിക്കണം. കവിത 12 വരിയില്‍ കുറയാത്തതും 24 വരിയില്‍ അധികം അകാതെയും ഇരിക്കണം. എല്ലാ മല്‍സര ഇനങ്ങളിലും ഉള്ള രചനകള്‍ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. രചനകള്‍ ടൈപ്പ് ചെയ്തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്കാന്‍ ചെയ്തോ, ഇ-മെയില്‍ ആയി അയയ്ക്കേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പരോ അഡ്രസ് എഴുതുവാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ പേര്, വയസ്, ഫോണ്‍ നമ്പര്‍, അഡ്രസ്, ഇമെയില്‍, ജൂണിയര്‍/ സീനിയര്‍ എന്നി വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്തോ വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജ് ആയി കൃതിയോടൊപ്പം നിര്‍ബന്ധമായും അയയ്ക്കണം.

എല്ലാ വിഭാഗങ്ങളിലും ഉള്ള മത്സര ഇനങ്ങളിലെ രചനകള്‍ ൌൌസാമമൊസെമൃശസമ്ലറശ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ 15-09-2015 നു മുമ്പായി ലഭിച്ചിരിക്കണം. നിക്ഷേപകരും പ്രഗല്ഭരും വിധി കര്‍ത്താക്കളുടെ വിധി നിര്‍ണയം അന്തിമമായിരിക്കും.

രചനകളില്‍ അനുയോജ്യമായവ യുക്മ പ്രസിധികരിക്കും. യുക്മ സാംസ്കാരികവേദി സാഹിത്യ വിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി, ജോയിപ്പാന്‍, ജോഷി പുളിക്കുട്ടില്‍ എന്നിവര്‍ സാഹിത്യ മത്സരങ്ങളുടെമേല്‍ നോട്ടം വഹിക്കുന്നതാണ്. സാഹിത്യരചനകള്‍ക്കു മനുഷ്യമനസിനെ ഉണര്‍ ത്തുവാനുള്ള ശക്തി അപാരമാണെന്ന് ഉള്ള തിരിച്ചറിവാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. നമ്മുടെ ഇടയില്‍ നൈസര്‍ഗികമായ സാഹിത്യാ ഭിരുചികളും സര്‍ഗാത്മകതയും ഉള്ള പ്രതിഭകളെ കണ്െടത്തുവാനും അവര്‍ക്കുവേണ്ട പ്രോത്സാഹനം നല്‍കുവാനും ഉള്ള ഉദ്ദേശ്യത്തോടെ യുക്മ സാംസ്കാരിക വേദി സാഹിത്യ മത്സരങ്ങള്‍ എല്ലാ വര്‍ഷവും യുകെ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്നത്.

യുകെയിലുള്ള വിദ്യാര്‍ഥികളും യുവജനങ്ങളും മുതിര്‍ന്നവരും സാഹിത്യ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും സൃഷ്ടിപരമായ ഈ സംരഭം വിജയിപ്പിക്കണമെന്ന് യുക്മ സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, കോഓര്‍ഡിനേറ്റര്‍ ഏബ്രഹം ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍മാരായ സി.എ. ജോസഫ്, ജയപ്രകാശ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: തമ്പി ജോസ് 07576983141, സി.എ. ജോസഫ് 07846747602, ജയപ്രകാശ് പണിക്കര്‍ 07917361127.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്