'ഓണം 2015 സിനിമാല ടീമിനൊപ്പം' പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, August 4, 2015 6:12 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സംഘടിപ്പിക്കുന്ന 'ഓണം പൊന്നോണം 2015' ഏഷ്യാനെറ്റ് സിനിമാല ഐഡിയ സ്റാര്‍ സിംഗര്‍ ടീമിനൊപ്പം എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകസമിതി അറിയിച്ചു.

ഓഗസ്റ് 16നു (ഞായര്‍) രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ സ്പ്രിംഗ് വെയില്‍ ടൌണ്‍ ഹാളില്‍ (397 ടുൃശിഴ്മഹല ഞീമറ, ടുൃശിഴ്മഹല ഢകഇ) ആണ് മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ മുപ്പത്തി ഒമ്പതാമത് ഓണാഘോഷം സംഘടിപ്പിക്കുന്നത്. അഞ്ഞൂറിലധികം ടിക്കറ്റുകള്‍ ആദ്യ ആഴ്ചകളില്‍ തന്നെ വിറ്റുപോയി.

കേരളത്തില്‍നിന്നുള്ള ഏഷ്യാനെറ്റ് സിനിമാല ഐഡിയ സ്റാര്‍ സിംഗര്‍ ടീമിന്റെ മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നൃത്ത സംഗീത ഹാസ്യ കലാവിരുന്ന് ആണ് 2015 ഓണത്തിന്റെ പ്രത്യേകത. 39 വര്‍ഷം പിന്നിടുന്ന മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കവും ഇന്ത്യന്‍ സ്വാതന്ത്യ്രദിന ആഘോഷങ്ങളും ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

രാവിലെ 10ന് വടം വലി മത്സരം, തിരുവാതിര മത്സരം എന്നിവയും 12ന് ഓണ സദ്യയും 2.30ന് ഏഷ്യാനെറ്റ് സിനിമാല ഐഡിയ സ്റാര്‍ സിംഗര്‍ ടീം അവതരിപ്പിക്കുന്ന ഹാസ്യ സംഗീത നൃത്ത പരിപാടിയും നടക്കും. ജശഹഹയ്യൌൃെ അമേേ, കഒചഅ,ഇൃലീി ആൌശഹറലൃ,ങീില്യഴൃമാ, ആൃലല്വല അൌീ ടല്ൃശരല,ഡഅഋ ഋഃരവമിഴല,എഹ്യീൃംഹറ,ഡിശൂൌല കിൌൃമിരല,ഖഞഠ ഏൃീരല്യൃ,ഏൌൃൌ അൌീാീയശഹല,ടൃലല ടമശ ഥീഴൌൃ,ഖഞഠ ഏൃീരല്യൃ എന്നിവര്‍ ആണ് ഓണത്തിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍ ങമഹമയമൃ എീീറ,ഗമീായമ ഠൃമറശിഴ എന്നിവര്‍ ആണ് തിരുവാതിര മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. ങഗട, അശെമശേര കാുീൃലൃേ എന്നിവര്‍ ആണ് വടംവലി മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനും സിനിമാല പരിപാടികള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ തോമസ് വതപ്പള്ളി 0412 126 009, സജി മുണ്ടക്കന്‍ 0435 901 661 എന്നിവരെ ബന്ധപ്പെടുക. കൂടാതെ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ വെബ്സൈറ്റ് ംംം.ാമ്മൌൃമഹശമ.രീാ.മൌ, ീിമാുൃീഴൃമാാല@ാമ്മൌൃമഹശമ.രീാ.മൌ എന്ന ഇമെയില്‍ വിലാസത്തിലും ഫേസ് ബുക്ക് പേജ് (ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ) എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗും, തിരുവാതിര, വടംവലി മത്സരങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്യാനുമുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

സാജു കൊടിയന്‍, ഹരിശ്രീ മാര്‍ട്ടിന്‍, പ്രമോദ് മാള, ജയരാജ് സെഞ്ചുറി, രാജീവ് കളമശേരി, ചലച്ചിത്ര താരം തെസ്നി ഖാന്‍, പിന്നണി ഗായിക സുമി അരവിന്ദ്, ഐഡിയ സ്റാര്‍ സിംഗര്‍ ജോബി ജോണ്‍ എന്നിവര്‍ അടങ്ങുന്ന പതിനൊന്നു പേരുടെ ടീമാണു മെല്‍ബണ്‍ മലയാളികള്‍ക്കായി ചിരിയുടെ ഓണസദ്യ ഒരുക്കാന്‍ എത്തുന്നത്. കൂടാതെ, ഐഡിയ സ്റാര്‍ സിംഗേഴ്സ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും സിനിമാല ടീമിന്റെ നൃത്തങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. 12 നുള്ള ഓണ സദ്യക്കുശേഷം 2.30 മുതല്‍ 5.30 വരെ ആണു സിനിമാല ഐഡിയ സ്റാര്‍ സിംഗര്‍ അവതരിപ്പിക്കുന്ന ഹാസ്യസംഗീതനൃത്ത വിരുന്ന്.

ഡോ. രാമന്‍ മാരാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും കേരള പ്രീമിയര്‍ ലീഗ് വിജയികളെ ആദരിക്കലും ഓണ വേദിയില്‍ സിനിമാല അംഗങ്ങള്‍ നടത്തും.