സ്വീകരണം നല്‍കി
Tuesday, August 4, 2015 6:12 AM IST
ന്യൂഡല്‍ഹി: ആംഗ്ളോ-ഇന്ത്യന്‍ പ്രതിനിധിയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഫ. റിച്ചാര്‍ഡ് ഹേയ്ക്ക് എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്‍ സ്വീകരണം നല്‍കി.

യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ പൊന്നാട അണിയിച്ചു. ചടങ്ങില്‍ ബിജെപി കേരള പ്രസിഡന്റ് വി. മുരളീധരന്‍, ബിജെപി ഡല്‍ഹി കമ്മിറ്റി അംഗം പ്രസന്നന്‍ പിള്ള, എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ സെക്രട്ടറി കല്ലറ മനോജ് എന്നിവര്‍ പങ്കെടുത്തു.