കല മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ് 22ന്
Tuesday, August 4, 2015 4:08 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലേയും സമീപ പ്രദേശങ്ങളിലേയും മലയാളികള്‍ ഒന്നുചേര്‍ന്ന് കലയുടെ ആഭിമുഖ്യത്തില്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്യ്രദിനവും സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ് 22നു രാവിലെ 11.30-നു സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (1009 ഡിൃൌവ അ്ല, ജവശഹമറലഹുവശമ, ജഅ 19111) മാവേലി മന്നന്റെ വരവേല്‍പോടുകൂടി ആഘോഷപരിപാടികള്‍ക്കു തുടക്കമിടും. തുടര്‍ന്നു സാംസ്കാരിക സമ്മേളനവും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചകഴിഞ്ഞു വിവിധ കലാപരിപാടികള്‍ അരങ്ങേറും.

അലക്സ് ജോണ്‍, ജോസഫ് സഖറിയ, ജോര്‍ജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഓണാഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം