തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനം ഓഗസ്റ് ഏഴിന്
Monday, August 3, 2015 8:26 AM IST
ഡബ്ളിന്‍: സീറോ മലബാര്‍ സഭയിലെ ആദ്യവെള്ളി ശുശ്രൂഷകള്‍ക്ക് ഓഗസ്റ് ഏഴിന് (വെള്ളി) വൈകുന്നേരം ആറിനു തക്കല (ട്യൃീങമഹമയമൃ ഇമവീേഹശര ഋുമൃരവ്യ ീള ഠവൌരസമഹമ്യ ഗമ്യിമസൌാമൃശ ഉശൃശര, ഠമാശഹ ചമറൌ, ടീൌവേ കിറശമ) രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യകാര്‍മികനായിരിക്കും.

താല സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ വൈകുന്നേരം ആറു മുതല്‍ 8:30 വരെ ആരാധനയും ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിനു സൌകര്യവും ഉണ്ടായിരിക്കും.

മാര്‍ ജോര്‍ജ് രാജേന്ദ്രനെ നേരില്‍ കാണുവാനും തക്കല മിഷന്‍ രൂപതക്കുവേണ്ടി പ്രാര്‍ഥിക്കാനും സഹായിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.

മാസാദ്യ വെള്ളി ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ എല്ലാ സഭാ വിശ്വാസികളെയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍