ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ക്നാനായ റീജണിന്റെ കുടുംബസമര്‍പ്പിത വര്‍ഷസമ്മേളനങ്ങളും ബൈബിള്‍ കലോല്‍സവവും സെപ്റ്റംബറില്‍ അഞ്ചു ഫൊറോനാ കേന്ദ്രങ്ങളില്‍ നടത്തുന്നു.
കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തും സമ്മേളനങ്ങളില്‍ സംബന്ധിക്കും. റീജണിലെ ഇടവകകളിലെയും മിഷനുകളിലെയും എല്ലാ കുടുംബങ്ങളും പങ്കെടുക്കത്തക്ക വിധം ക്രിസ്തീയ കുടുംബങ്ങളെയും സഭാ സാമുദായിക വിഷയങ്ങളെ അധികരിച്ച് വിവിധ പ്രായക്കാര്‍ക്കായി ലേഖന മല്‍സരങ്ങള്‍ ഇടവക, ഫൊറോന, റീജണ്‍ തലത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സാന്‍ഹൊസെ ഫൊറോന
സെപ്റ്റംബര്‍ അഞ്ചിനു (ശനി) സാന്ഫൊസെ ഫൊറോനായില്‍ കുടുംബസമര്‍പ്പിത വര്‍ഷ സമ്മേളനവും ബൈബിള്‍ കലോല്‍സവവും നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ബൈബിള്‍ കലോല്‍സവവും കുടുംബവര്‍ഷാചരണവും മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. സാന്‍ ഹൊസെ, ലോസ് ആഞ്ചലസ്, ലാസ് വേഗസ്, സാക്രമെന്റോ തുടങ്ങിയ യുണിറ്റുകള്‍ പരിപാടികളില്‍ പങ്കെടുക്കും. റീജണല്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, ഫൊറോന വികാരി ഫാ. പത്രോസ് ചമ്പക്ക, വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമ്മേളനങ്ങള്‍ക്കും മല്സരപരിപാടികള്ക്കും നേത്യത്വം നല്‍കും. ഇതിനോടനുബന്ധിച്ച് ഫൊറോന തലത്തിലുള്ള പ്രതിനിധി സമ്മേളനവും ഉണ്ടായിരിക്കും.
ചിക്കാഗോ ഫൊറാന
സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനയില്‍ കുടുംബ സമര്പ്പിതവര്ഷസമ്മേളനവും ബൈബിള്‍ കലോല്‍സവവും മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളിയില്‍ നടക്കും. രാവിലെ 9 മണിക്കുള്ള ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. ഈ കുടുംബ വര്‍ഷത്തില്‍ വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളെയും ആദരിക്കും. ഫൊറോനതല പ്രതിനിധി സമ്മേളനവും, സഭാ സാമുദായിക ബോധവല്കരണ പരിപാടികളും ബൈബിളധിഷ്ടിത കലാമല്‍സരങ്ങളും നടക്കും. ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ്, ഡിട്രോയിറ്റ്, മിനിസോട്ട, ടൊറാന്റോ യൂണിറ്റുകള്‍ പരിപാടികളില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണല്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ടാമ്പ ഫൊറോന
ഫ്ളോറിഡായിലെ ടാമ്പ ഫൊറോനയില്‍ കുടുംബസമര്‍പ്പിത വര്‍ഷ സമ്മേളനവും ബൈബിള്‍ കലോല്‍സവവും സെപ്റ്റംബര്‍ 13നു (ഞായര്‍) നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ബൈബിള്‍ അധിഷ്ടിത മല്‍സരങ്ങളില്‍ ടാമ്പ, മയാമി, അറ്റ്ലാന്റാ യൂണിറ്റുകള്‍ പങ്കെടുക്കും. സഭ സാമുദായിക ബോധവത്കരണം, നേതൃസമ്മേളനം, കലാമല്‍സരങ്ങള്‍ എന്നിവയ്ക്ക് നേത്യത്വം നല്കുവാന് ഫൊറോന വികാരി ഫാ. ടൊമിനിക്ക് മടത്തികളത്തിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദിവ്യബലിയിലും സമാപന സമ്മേളനത്തിലും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാലും പങ്കെടുക്കും.
ന്യൂയോര്‍ക്ക് ഫൊറോന
സെന്റ് സ്റീഫന് ഫൊറോനയുടെ കുടുംബസമര്‍പ്പിത വര്ഷസമ്മേളനവും ബൈബിള്‍ കലോല്‍സവവും സെപ്റ്റംബര്‍ 19നു (ശനി) ന്യൂയോര്‍ക്കില്‍ നടക്കും. ഫിലാഡല്‍ഫിയ, വെസ്റ്ചെസ്റര്‍, ഓക്ലാന്റ്, ന്യൂജേഴ്സി, കണക്ടിക്കട്ട്, ഹെമ്മ്സ്റഡ് യൂണിറ്റുകള്‍ പരിപാടികളില്‍ പങ്കെടുക്കും. ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കലും വിവിധ കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്കി വരുന്നു. ദിവ്യബലിയിലും സമ്മേളനങ്ങളിലും മാര്‍ മാത്യു മൂലക്കാട്ടും വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാലും പങ്കെടുക്കും.
ഹൂസ്റണ്‍ ഫൊറോന
സെന്റ് മേരീസ് ഫൊറോനയുടെ നേതൃത്വത്തിലുള്ള കുടുംബസമര്‍പ്പിത വര്ഷസമ്മേളനവും ബൈബിള്‍ കലോല്‍സവവും സെപ്റ്റംബര്‍ 20നു (ഞായര്‍) നടക്കും. ഹൂസ്റണ്‍, ഡാളസ്, സാന്റ് അന്റോണിയോ യൂണിറ്റുകള്‍ പരിപാടികളില്‍ സംബന്ധിക്കും. ഫൊറോന വികാരി ഫാ. സജി പിണര്ക്കയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകൃതമായി. ദിവ്യബലിയിലും പ്രതിനിധി സമ്മേളനങ്ങളിലും മാര്‍ മാത്യു മൂലക്കാട്ടും വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാലും പങ്കെടുക്കും.
ക്നാനായ റീജണിന്റെ കീഴില്‍ അഞ്ചു ഫോറോനകള് രൂപീകൃതമായതിനുശേഷം ആദ്യമായി നടത്തുന്ന ഫൊറോന തല കുടുംബ കൂട്ടായ്മയും ബൈബിള്‍ കലോല്സവവുമാണിത്. ക്നാനായ റീജണിലെ എല്ലാ അംഗങ്ങളും കുടുംബ വര്‍ഷത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാലും റീജണിലെ വൈദികരും പാസ്റര്‍ കൌണ്‍സില്‍ അംഗങ്ങളും കൈക്കാരന്മാരും അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി