മാതൃവേദി ദിനാഘോഷവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും
Monday, August 3, 2015 7:49 AM IST
ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിലെ സെന്റ് അല്‍ഫോന്‍സാ മാതൃവേദി ദിനാഘോഷവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ആഘോഷിച്ചു.

തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ ദിവ്യബലിയും അമ്മമാരുടെ കാഴ്ചസമര്‍പ്പണവും ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന മാതൃവേദി വാര്‍ഷികാഘോഷത്തില്‍ ഫാ. തോമസ് ഇരുമ്പുകുത്തിയില്‍ സിഎംഐ മുഖ്യാതിഥിയായിരുന്നു. സഹവികാരി ഫാ. ജോമോന്‍ കോലഞ്ചേരി സന്ദേശം നല്കി. പ്രസിഡന്റ് ജെന്നി ചാള്‍സ്, സെക്രട്ടറി ലിസ സെബാസ്റ്യന്‍, ഷാലറ്റ് ജോസഫ്, മാതൃവേദി ഇന്‍-ചാര്‍ജ് ബ്രദര്‍ ജോജോ അരീക്കാടന്‍, ചീഫ് ട്രസ്റി സിബി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബജീവിതത്തില്‍ അമ്മമാര്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് ഫാ. തോമസ് ഇരുമ്പുകുത്തിയില്‍ സിഎംഐ ക്ളാസ് നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് മാതൃവേദി അംഗങ്ങളുടെ നേതൃത്വത്തില്‍ സംഘഗാനവും ഗെയിംഷോയും അരങ്ങേറി. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്കു സമാപനമായി.