യുക്മ മിഡ്ലാന്‍ഡ്സ് റീജണില്‍ 'നേപ്പാള്‍ ചാരിറ്റി' സമാഹരിച്ച തുക ദേശീയ നേതൃത്വത്തിനു കൈമാറി
Monday, August 3, 2015 7:45 AM IST
ലണ്ടന്‍: യുക്മ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ മിഡ്ലാന്‍ഡസ് റീജണില്‍ നടന്നുവന്ന നേപ്പാള്‍ ചാരിറ്റി അപ്പീല്‍ അവസാനിച്ചു. അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ സമാഹരിച്ച തുക യുക്മ ദേശീയ നേതൃത്വത്തിനു കൈമാറി.

ജൂലൈ 18നു ബര്‍മിംഗ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടന്ന യുക്മ ദേശിയ കായിക മേളയുടെ വേദിയിലായിരുന്നു തുക കൈമാറിയത്. തുക യുക്മ ചാരിറ്റി ഫൌണ്േടഷന്‍ അക്കൌണ്ടിലേക്ക് നിക്ഷേപിച്ചു

നാഷണല്‍ കമ്മിറ്റിയുടെ ഏതൊരു പരിപാടിയും ഏറ്റെടുത്ത് പൂര്‍ണ വിജയത്തില്‍ എത്തിച്ച പാരമ്പര്യം ആണ് റീജണിനുള്ളത്. നേപ്പാള്‍ ചാരിറ്റി ധനസഹായ ശേഖരണത്തിലും റീജണ്‍ ഈ പതിവു തെറ്റിച്ചില്ല. സംഘടന സംവിധാനങ്ങള്‍ പൂര്‍ണമായി ഉപയോഗിച്ച് അംഗ സംഘടനകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുകയും അതു പൂര്‍ത്തിയായപ്പോള്‍ പുത്തന്‍ സാധ്യതകള്‍ തേടിയ റീജണ്‍ ദേശീയ കായിക മേളയുടെ വേദിയില്‍ ചാരിറ്റി ഫുഡ് സ്റാള്‍ നടത്തി ഫണ്ട് സമാഹരിച്ച് മാതൃക കാട്ടി.

യുകെയിലെ പ്രമുഖ ചാരിറ്റി കൂട്ടായ്മയായ ഡിസാസ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയുമായി പങ്കു ചേരുന്നതാണ് യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമുന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശൃഖലയാണു ഡിഇസി. യുകെ മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണു നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നത്. ദേശിയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് സംരംഭം വന്‍ വിജയമാക്കിയ യുക്മ അംഗങ്ങളെ റീജണല്‍ ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ്, ട്രഷറര്‍ സുരേഷ് കുമാര്‍ ദേശിയ നിര്‍വാഹക സമിതിയംഗം അനീഷ് ജോണ്‍, റീജണല്‍ ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ്, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദിച്ചു.

യുക്മ റീജണല്‍ കമ്മിറ്റിയെ ഉദാരമായി സഹായിച്ച അംഗഅസോസിയേഷനുകള്‍ക്കും നേപ്പാള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി റീജണില്‍ കമ്മിറ്റിയോടൊപ്പം നിന്ന ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പിനും പ്രസിഡണ്ട് ജയകുമാര്‍ നായര്‍ നന്ദി പറഞ്ഞു.

നേപ്പാള്‍ അപ്പീലിലേക്ക് യുക്മ മിഡ്ലാന്‍ഡ്സ് റീജണ്‍ ജൂലൈ 31 വരെ ആകെ സമാഹരിച്ചത് 2619 പൌണ്ട് ആണ്.

കവന്‍ട്രി കേരള കമ്യൂണിറ്റി (ഇഗഇ) 520 പൌണ്ട്
മിഡ്ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (ങകഗഇഅ) 355 പൌണ്ട്
സ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (ടങഅ) 350 പൌണ്ട്
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ കവന്‍ട്രി റെഡിച്ച് (ഗഇഅ) 262 പൌണ്ട്
കേരള കമ്യൂണിറ്റി ലെസ്റര്‍ (ഘഗഇ) 250 പൌണ്ട്
നോര്‍താംടണ്‍ മലയാളി അസോസിയേഷന്‍ (ങഅച) 201 പൌണ്ട്
വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (ണഅങ) 150 പൌണ്ട്
കെറ്ററിംഗ് മലയാളി അസോസിയേഷന്‍ (ഗങഅ) 101 പൌണ്ട്
നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ചങഇഅ) 100 പൌണ്ട്
വൂസ്റര്‍ ഷയര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ണങഅ) 80 പൌണ്ട്
റീജണല്‍ ചരിറ്റി ഫണ്ടില്‍നിന്നു സംഭാവന ചെയ്തത് 250 പൌണ്ട്.