അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കെഡബ്ള്യുഎ അനുശോചിച്ചു
Monday, August 3, 2015 7:40 AM IST
കുവൈറ്റ്: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ (ഗണഅ) അനുശോചിച്ചു. ജൂലൈ 30നു (വെള്ളി) മംഗഫില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് റോയ് ബത്തേരി അധ്യക്ഷത വഹിച്ചു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ അബ്ദുള്‍ കലാമിന്റെ വിയോഗം രാജ്യത്തിന് ഒരു തീരാ നഷ്ടം തന്നെയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

യോഗത്തില്‍ അക്ബര്‍ വയനാട്, ബ്ളെസണ്‍ ചുള്ളിയോട്, ജലീല്‍ വാരംപറ്റ, മാണി നടവയല്‍, എബി വടുവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. സന്ദീപ് മീനങ്ങാടി സ്വാഗതവും ജിജില്‍ പുല്‍പ്പള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍