ഇന്ത്യന്‍ ലയണ്‍സ് ക്ളബ് സിലിക്കോണ്‍ വാലിയില്‍
Monday, August 3, 2015 7:37 AM IST
കാലിഫോര്‍ണിയ: ലയണ്‍സ് ക്ളബ് ഇന്റര്‍നാഷണലിന്റെ കീഴില്‍ സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ളബ് ചാര്‍ട്ടര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു.

സാന്‍ ലൊറന്‍സോ സെന്റ് ഗ്രീഗോറിയോസ് പള്ളി ഹാളില്‍ നടന്ന യോഗത്തില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലിന്‍ഡ ഗ്രിഫിന്‍, ഗ്ളോബല്‍ മെംബര്‍ഷിപ്പ് ട്രെയിനറും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറുമായിരുന്ന ഡോ. ബില്‍ ഇയാന്ന കോണ്‍, ഫാ. മാത്തുക്കുട്ടി, ജയിംസ് വര്‍ഗീസ്, ബെന്‍സി അലക്സ് മാത്യു, ജോര്‍ജ് വര്‍ഗീസ്, സാബു പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ജയിംസ് വര്‍ഗീസ് (പ്രസിഡന്റ്), ജോര്‍ജ് വര്‍ഗീസ് (സെക്രട്ടറി), ബെന്‍സി അലക്സ് മാത്യു (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സാബു പീറ്റര്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ഡയറക്ടര്‍ ബോര്‍ഡ് മെംബേഴ്സിനെ അടുത്ത യോഗത്തില്‍ തെരഞ്ഞെടുക്കുമെന്നു പ്രസിഡന്റ് ജയിംസ് വര്‍ഗീസ് അറിയിച്ചു.