റിയാദ് പ്രസിഡന്റ് രതീശനു നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി
Monday, August 3, 2015 7:31 AM IST
റിയാദ്: പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന റിയാദ് നവോദയയുടെ പ്രസിഡന്റ് രതീശന്‍ തച്ചാറമ്പത്തിനു നവോദയ പ്രവര്‍ത്തകര്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി.

ബത്ത ഷിഫ അല്‍ ജസീറ ഹാളില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പു യോഗത്തില്‍ ഉദയഭാനു, അന്‍വാസ്, കുമ്മിള്‍ സുധീര്‍, ബാബുജി, വിക്രമലാല്‍, പൂക്കോയ തങ്ങള്‍, അഹമ്മദ് മേലാറ്റൂര്‍, പ്രഭാകരന്‍, ഖമറുന്നിസ അഹമ്മദ്, ഹനീഫ കൂട്ടായി, ലത്തീഫ്, സുരേഷ് സോമന്‍, അഞ്ജു സുനില്‍, മുനീര്‍, ജ്യോതി സതീഷ്, ജയജിത്ത്, പ്രദീന, കാസീം പുന്നപ്ര, സതീഷ്, ഷാജു, സുരേഷ്, കോയ, രാജേഷ്, സുദര്‍ശനന്‍, വിജയന്‍, ഹക്കീം മാരാത്ത്, ശ്രീകുമാര്‍, ഷൈജു ചെമ്പൂര്‍, സജി വര്‍ഗീസ്, ശ്രീരാജ്, ഷാജി, ഹാരിസ്, സജീവ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റിയും വിവിധ യൂണിറ്റുകളും ആര്‍ട്സ് അക്കാഡമി ഭാരവാഹികളും ഉപഹാരങ്ങള്‍ കൈമാറി.

നവോദയ ഏറ്റെടുത്തു വിജയപ്പിച്ച ഒട്ടനവധി കലാ,സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മികച്ച സംഘടകനായ രതീശന്‍ ആയിരുന്നു. സംഘടനയടെ നേതൃത്വത്തില്‍ സഫാ മക്ക പോളിക്ളിനിക്കിന്റെ സഹകരണത്തോടെ നടന്നുവരുന്ന ആര്‍ട്സ് അക്കാഡമി ഉള്‍പ്പെടെ നിരവധി സംഘടനാ സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ രതീശന്‍ നവോദയയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത്. നവോദയയുടെ ആറാം വാര്‍ഷികത്തിനു അരങ്ങേറിയ തീപ്പൊട്ടന്‍ നാടകത്തില്‍ ശങ്കരാചാര്യരുടെ വേഷം അഭിനയിച്ച് പ്രശംസ നേടിയിരുന്നു. എ.എം. ആരിഫ് എംഎല്‍എ പങ്കെടുത്ത നവോദയയുടെ മൂന്നാം സമ്മേളനമായിരുന്നു രതീശനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

ട്രാഫിക് സിഗ്നലുകളില്‍ സാഹീര്‍ കാമറകള്‍ സ്ഥാപിക്കുന്നതിനും ഓപ്പറേറ്റിംഗ് ചെയ്യുന്നതിനുമുള്ള കണ്‍സള്‍ട്ടിംഗ് കമ്പനിയായി നിലവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയായ സിറോക്സല്‍ പ്രോജക്ട് കണ്‍ട്രോള്‍ മാനേജരായി ജോലി നോക്കവേ സ്വന്തം ഇഷ്ടപ്രകാരമാണ് നാട്ടിലേക്കു മടങ്ങുന്നത്. ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് ബിരുദദാരിയായ രതീശന്‍ ഇനി നാട്ടില്‍ സ്ഥിരതമാസമാക്കി ആയൂര്‍വേദ മരുന്നുകളുടെ നിര്‍മാണവും വിതരണവുമാണ് ലക്ഷ്യമെന്നും മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

കോഴിക്കോട് മൂടാടി സ്വദേശിയാണു രതീശന്‍. ബീനയാണു ഭാര്യ. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ ജീനിയ, പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ അനന്യ എന്നിവരാണു മക്കള്‍. രതീഷ് തിങ്കളാഴ്ച നാട്ടിലേക്കു മടങ്ങും.

യോഗത്തില്‍ സംഘടനയുടെ പുതിയ പ്രസഡിന്റ് പി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അന്‍വാസ് സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.