ഫോക്കസ് കുവൈറ്റ് ഭാരവാഹികള്‍ അംബാസഡറെ സന്ദര്‍ശിച്ചു
Monday, August 3, 2015 7:30 AM IST
കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈറ്റ്, ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനെ സന്ദര്‍ശിച്ച് ഇന്ത്യക്കാര്‍ കുവൈറ്റില്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഫോക്കസ് കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. എംബസിയുടെ എല്ലാ സഹായങ്ങളും അദ്ദേഹം സംഘടനയ്ക്കു വാഗ്ദാനം നല്‍കി. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഫോക്കസ് അനുശോചിച്ചു. പ്രസിഡന്റ് ബാബുക്കുട്ടി കെ. മാത്യു, ജനറല്‍സെക്രട്ടറി സജീവ് കുമാര്‍ വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ട്രഷറര്‍ നിതിന്‍ കുമാര്‍, ജോയിന്റ് ട്രഷര്‍ ഡാനിയേല്‍ തോമസ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍