ഫോമയ്ക്ക് മനോഹര തീം സോങ് മഴവില്‍ എഫ് എമ്മിന്റെ ഓണസമ്മാനം
Monday, August 3, 2015 5:17 AM IST
തിരുവനന്തപുരം: ഫോമയ്ക്ക് മനേഹരമായ തീം സോങ്. കേരളത്തിന്റെ പ്രകൃതിയും സംസ്ക്കാരവും പാരമ്പര്യവും ഫോമയുടെ ചരിത്രത്തിലെ നാളികകല്ലുകളുമെല്ലാം കോര്‍ത്തിണക്കുന്ന മനോഹര ഗാനോപഹാരം തയ്യാറാക്കിയിരിക്കുന്നത് ഓണ്‍ ലൈന്‍ റോഡിയോ മഴവില്‍ എഫ്എം ആണ്. പ്രകൃതി ദൃശ്യങ്ങളും ചരിത്രസംഭവങ്ങളുടേയും പശ്ചത്തലത്തില്‍ ഗാനത്തിന് മനോഹരമായ ദൃശ്യാവിഷ്കാരവും നല്‍കിയിട്ടുണ്ട്

പ്രശസ്ത ഗാനരചയിതാവ് രവി നായരുടെ (ന്യുയോര്‍ക്ക്) വരികള്‍ക്ക് കോട്ടയം പേംജി കെ ഭാസിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഓള്‍ ഇന്ത്യ റോഡിയോയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ് എസ് നവീനും പേംജി കെ ഭാസിയുംമാണ് ശബ്ദം നല്‍കിയിരിക്കുന്നത്. മഴവില്‍ സിഇഒ നിഷാന്ത് നായരാണ് സംവിധാനം.

ഫോമ കേരള കണ്‍വന്‍ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തീം സോങിന്റെ പ്രകാശനം നിര്‍വഹിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍, പ്രഫ. പിജെ കുര്യന്‍ , ബിജെപി സംസ്ഥാന പ്രസിഡന്റ്റ് വി മുരളീധരന്‍, ആന്റോ ആന്റണി എംപി, പന്തളം സുധാകരന്‍, ശശിധരന്‍ നായര്‍, പി.വിജയന്‍, ജേക്കബ് മാത്യു, സംവിധായകന്‍ ബ്ളസി, നടന്‍ മധു, നടന്‍ നരേന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരമേല്‍ അദ്ധ്യക്ഷത വഹിച്ചു. മഴവില്‍ സിഇഒ നിഷാന്ത് നായര്‍ ചടങ്ങിനെത്തിയിരുന്നു.