ഹൂസ്റന്‍: വളരെക്കാലമായി ഹൂസ്റണില്‍ താമസിക്കുന്ന ഫ്രാന്‍സീസ് മാത്യു പെരിക്കില്ലം (ജോണി 62) തറപ്പേല്‍ ഓഗസ്റ് ഒന്നാംതീയതി രാവിലെ 4.45-നു ഹൂസ്റണില്‍ നിര്യാതനായി. ജയിസമ്മ മാത്യുവാണ് ഭാര്യ. ക്രിസ്റി മാത്യു, കറീസാ മാത്യു എന്നിവര്‍ പുത്രിമാരാണ്.
സ്കറിയാ മാത്യു (കേരളം), പരേതനായ മാത്യു പി. മാത്യു, തോമസ് പി. മാത്യു, ജോസഫ് മാത്യു, അച്ചാമ്മ തോമസ് കോയിപ്പുറത്ത്, റോസമ്മ ഫ്രാന്‍സീസ് ഇലഞ്ഞിക്കല്‍, മേരി ഇമ്മാനുവേല്‍ പൂവത്തുങ്കല്‍, അല്ലി ജോര്‍ജ് അക്കാനത്ത്, ഫിലോമിന ഫ്രാന്‍സീസ് തയ്യില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഗ്ളാഡിസ് സാവിയോ, സിസ്റര്‍ മേരി റപ്പേലിറ്റാ, മോട്ടി മാത്യു, തമ്പി മാത്യു, ആല്വിന് തോമസ് മാത്യു, ഡോ. ജവഹര്‍ തോമസ് മാത്യു, ജെഫി ജോസഫ് മാത്യു (എല്ലാവരും യുഎസ്എ) സോഹദരിസഹോദര മക്കളാണ്.
കേരളത്തിലെ പാലാ സ്വദേശിയായ ഫ്രാന്‍സീസ് മാത്യു ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ ആദ്യകാല സജീവ പ്രവര്‍ത്തകനായിരുന്നു.
സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ് മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിക്കും. ഹൂസ്റണിലെ മിസൌറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണു സംസ്കാര ശുശ്രൂഷകളും, തിരുകര്‍മ്മങ്ങളും. 9.30 മുതല്‍ 10.30 വരെ വ്യൂവിംഗും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയുമുണ്ടായിരിക്കും. ഹൂസ്റണിലെ തോംബാലിലുള്ള ക്ളെയിന്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 713 231 3735, 832 380 9363, 713 491 4433.
റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്