ഡബ്ള്യുഎംസി ഓസ്ട്രിയന്‍ പ്രൊവിന്‍സ് അനുശോചിച്ചു
Saturday, August 1, 2015 10:08 AM IST
വിയന്ന: ഡോ. പോളി മാത്യു സോമതീരത്തിന്റെ നിര്യാണത്തില്‍ ഡബ്ള്യുഎംസി ഓസ്ട്രിയന്‍ പ്രൊവിന്‍സ് അനുശോചിച്ചു.

യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ലിസി ചാക്കോ മലയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി വട്ടപ്പള്ളില്‍ അനുസ്മരണ പ്രസംഗം നടത്തി. പ്രസിഡന്റ് സണ്ണി വെളിയത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

കുടുംബാംഗങ്ങളുടെ ദുഖത്തില്‍ ഡബ്ള്യുഎംസി ഓസ്ട്രിയന്‍ പ്രൊവിന്‍സ് പങ്കുചേര്‍ന്നു.