'ടെറി ഫൊക്സ് കാന്‍സര്‍ കെയര്‍ വാക്ക്' ഷോണ്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്തു
Saturday, August 1, 2015 8:38 AM IST
ടൊറന്റോ: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുടെ കൂട്ടായ്മ ആയ ഫ്രണ്ട്സ് ഓഫ് ഗുരുവായൂരപ്പന്‍ ക്ഷേത്രവും കാനഡയിലെ കാന്‍സര്‍ റിസേര്‍ച്ച് സ്ഥാപനമായ ടെറി ഫോക്സ് ഫൌണ്േടഷനും സംയുക്തമായി സംഘടിപ്പിച്ച കമ്യൂണിറ്റി വാക്ക് വന്‍ വിജയമായതായി സംഘാടകര്‍ അവകാശപ്പെട്ടു.

ജൂലൈ 25നു (ശനി) ബ്രാംപ്ടണ്‍ സിറ്റിഹാളില്‍ നിന്നും ആരംഭിച്ച റാലി കാത്തലിക് സ്കൂള്‍ ബോര്‍ഡ് ട്രസ്റി ഷോണ്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്തു. നാലു മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികളെ സംഘടിപ്പിച്ചു നടത്തിയ റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡോ. കുട്ടി അഭിവാദനങ്ങള്‍ അര്‍പ്പിച്ചു.

ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനും റിസേര്‍ച്ച് ആവശ്യങ്ങള്‍ക്കുമായി തുക കണ്െടത്തുന്നതിനുമായി ഫൌണ്േടഷനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഇതുപോലൊരു റാലി സംഘടിപ്പിച്ചതെന്ന് സംഘാടകരായ ബാലു ഞാലേലില്‍ (റിലിജിയസ് കമ്മിറ്റി), ജയശങ്കര്‍ പിള്ള (ഇവന്റ് കോഓര്‍ഡിനേറ്റര്‍ ടെറി ഫോക്സ് ഫൌണ്െടഷന്‍) എന്നിവര്‍ അറിയിച്ചു.

റാലിയെ അനുമോദിക്കുന്നതിനായി ഓര്‍മ, കല, ഓം കാനഡ, ഖല്‍സ സിക്ക് കമ്യൂണിറ്റി, എടിഎന്‍ ടെലിവിഷന്‍, ജയ് ഹിന്ദ് വാര്‍ത്ത എന്നിവരുടെ പ്രതി നിധികള്‍ സംബന്ധിച്ചു.

കേജ് പാര്‍ക്കില്‍ നടന്ന സമാപന യോഗത്തില്‍ റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും വോളന്റിയര്‍മാര്‍ക്കും ഷോണ്‍ സേവ്യര്‍, ഡോ. കുട്ടി എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയിലൂടെ 450 ഡോളര്‍ സംഭാവനയായി സ്വീകരിക്കുകയും പിരിച്ചെടുത്ത മുഴുവന്‍ തുകയും ടെറിഫോക്സ് ഫൌണ്േടഷന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. പരിപാടിയുടെ സാങ്കേതിക നടത്തിപ്പുകള്‍ക്കായി സഹായിച്ച മനോജ് കര്‍ത്തക്ക് (റിമാക്സ് റിയല്‍റ്റി) സംഘാടകര്‍ നന്ദി പറഞ്ഞു.

സെപ്റ്റംബര്‍ 20നു നടക്കുന്ന ഇവന്റില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് പേര് രജിസ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള