എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള മെന്റ് 2015 സ്കോളര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചു
Saturday, August 1, 2015 8:36 AM IST
ഡാളസ്: മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (മെന്റ്) എന്‍ജിനിയറിംഗ് സ്കോളര്‍ഷിപ്പ് ഡ്രൈവ് 2015 കിക്കോഫ് ചെയ്തു.

1997 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മെന്റ് കേരളത്തിലെ സമര്‍ഥരും

നിര്‍ധനരുമായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് 2005 മുതല്‍ സ്കോളര്‍ഷിപ്പ് നല്‍കി വരുന്നു. നാലു വര്‍ഷത്തേക്കുള്ള ട്യൂഷന്‍ തുക മുഴുവന്‍ നല്‍കി ഇതുവരെ പതിനഞ്ചിലേറെ വിദ്യാര്‍ഥികളെ സഹായിച്ചിട്ടുണ്ട്.

2005 ലെ സ്കോളര്‍ഷിപ്പിന് അര്‍ഹനായ അയ്യപ്പ ദാസ് തിരുവന്തപുരം എന്‍ജിനിയറിംഗ് കോളജില്‍ നിന്നും 86 ശതമാനം മാര്‍ക്കും ഒന്നാം റാങ്കും കരസ്ഥമാക്കി തിരുവന്തപുരം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ (കടഞഛ) ജോലി ചെയ്യുന്നു. അതുപോലെ മറ്റു സ്കോളര്‍ഷിപ്പ് ജേതാക്കളും വിജയപാതയിലാണന്നതും മെന്റിന് അഭിമാനകരം തന്നെ.

മെന്റ് 2015 പ്രസിഡന്റും സ്ഥാപകനേതാക്കളിരൊളുമായ ഏലിയാസ് പത്രോസ് ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് ഡ്രൈവ് ഒരു വ്യത്യസ്ത ആശയം നടപ്പിലാക്കി ഉദ്ഘാടനം ചെയ്തു. ഭാവിയുടെ വാഗ്ദാനങ്ങളായ കൊച്ചു കുട്ടികളുടെ, ഒരു സ്കൂള്‍ തെരഞ്ഞെടുത്തു അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ മെച്ചപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിനായി പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മെന്റ് ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം നല്‍കുന്ന സ്കോളര്‍ഷിപ്പിന് പുറമേയാണിത്.

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പഞ്ചായത്തിലെനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചാഞ്ഞോടി സെന്റ് സെബാസ്റ്യന്‍സ് ഗവണ്‍മെന്റ് എല്‍പി സ്കൂളിനെയാണ് ഈ വര്‍ഷം പദ്ധതിയുടെ ഭാഗമായി ദത്തെടുത്തു സഹായിക്കുന്നത്. ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നാലുകോടി (ജെസിഐ) എന്ന സാമൂഹ്യസേവന സംഘടനയുമായി ഒത്തു ചേര്‍ന്നു സ്കൂളില്‍ ശുദ്ധജല വിതരണം, ബാത്ത് റൂമുകള്‍ പുനര്‍നിര്‍മാണം എന്നിവയ്ക്കായി 50,000 രൂപ ധനസഹായം നല്‍കി. മെന്റിന്റെ സഹായവും മറ്റു ദാതാക്കളുടെ സഹായവും കൊണ്ട്, ജെസിഐ ഇത്തവണ വിദ്യാരംഭത്തിനു മുമ്പായി സ്കൂളിനുവേണ്ട എല്ലാ ആവശ്യങ്ങളും പൂര്‍ത്തിയാക്കി.

മെന്റ് 2015 ലെ ട്രഷറര്‍ അഞ്ജന നായര്‍ സംരഭത്തിനാവശ്യമായ തുക കേരളത്തിലെത്തിച്ചു. മെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍പ്രസിഡന്റുമായ ഡോ. അരുണ്‍ കുമാര്‍ ഈ തുക സ്കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്കൂള്‍ അധികൃതര്‍ക്കു കൈമാറി.

സ്കൂള്‍ അധ്യാപകരും കുട്ടികളും ജെസിഐയും മെന്റിന്റെ നേതൃത്വത്തോടും പ്രവാസി എന്‍ജിനിയര്‍ കൂട്ടായ്മയോടും നന്ദി പ്രകാശിപ്പിച്ചു.

മെന്റ് 2015 നേതൃത്വ സാരഥികള്‍: ഏലിയാസ് പത്രോസ് (പ്രസിഡന്റ്), സത്യജിത്ത് നായര്‍ (പ്രസിഡന്റ് ഇലക്ട്), ഷാമിന്‍ മണ്ണത്തുകാരന്‍ (സെക്രട്ടറി), അഞ്ജന നായര്‍ (ട്രഷറര്‍), രാജേഷ് രവീന്ദ്രന്‍ (കമ്യൂണിക്കേഷന്‍ ഡയറക്ടര്‍), ഡോ. വികാസ് നെടുമ്പിള്ളില്‍ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), രമ്യ ഉണ്ണിത്താന്‍ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍).

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍