എബോള വൈറസിനെതിരെ പ്രതിരോധ മരുന്നു കണ്ടു പിടിച്ചു
Saturday, August 1, 2015 8:33 AM IST
ബേണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നാശം വിതക്കുകയും ലോകത്തെ ഭയത്തിലാഴ്ത്തിയതുമായ എബോള വൈറസിനെതിരെ പ്രതിരോധ മരുന്നു കണ്ടു പിടിച്ചതായി ലോകാരോഗ്യ സംഘടന. വാക്സിന്‍ എടുത്തു ഒരാഴ്ച കൊണ്ട് എബോളക്കെതിരെ നൂറു ശതമാനം പ്രതിരോധം നല്‍കുന്നുവെന്ന് സെക്രട്ടറി ജനറല്‍ മാര്‍ഗരറ്റ് ചാന്‍ അറിയിച്ചു.

ഇത് എബോള എപ്പി ഡെമിയുടെ അന്ത്യത്തിന്റെ തുടക്കമാണെന്ന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ച സ്വിറ്റ്സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞന്‍ മത്തിയാസ് എഗര്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കീഴില്‍ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും മരുന്നു കമ്പനികളും അടങ്ങിയ അന്താരാഷ്ട്ര ടീം ആണ് സാധാരണ ഒരു വ്യാഴവട്ടം കൊണ്ട് കണ്ടു പിടിക്കുന്ന വാക്സിന്‍ വെറും ഒരു വര്‍ഷം കൊണ്ട് കണ്െടത്തിയതെന്ന് കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ച സ്വിറ്റ്സര്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് ബേണ്‍ പ്രതിനിധി അറിയിച്ചു.

കെനിയ, ലിബേരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം പതിനായിരത്തിലധികം മനുഷ്യ ജീവന്‍ എടുത്ത വൈറസ് ആണ് എബോള. 7651 പേരെ പരീക്ഷണ വിധേയരാക്കിയതില്‍ 3500 പേര്‍ക്ക് വാക്സിന്‍ നല്‍കി ആഫിക്കയില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളേയ്ക്കല്‍