ഇപ്സ്വിച്ച് ഫുട്ബോള്‍ ലോഗോ പ്രകാശനം ചെയ്തു
Saturday, August 1, 2015 8:30 AM IST
ബ്രിസ്ബെയ്ന്‍: ഇപ്സ്വിച്ചില്‍ സെപ്റ്റംബര്‍ 12നു നടക്കുന്ന ഓള്‍ ഓസ്ട്രേലിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇപ്സ് വിച്ചില്‍ നടന്ന ചടങ്ങില്‍ ജെന്നിഫര്‍ ഹൊവാഡ് എംപി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

ഇതു രണ്ടാം തവണയാണ് ഇപ്സ്വിച്ചില്‍ ഇത്തരമൊരു മേള സംഘടിപ്പിക്കുന്നത്. പെര്‍ത്ത്, മെല്‍ബണ്‍, സിഡ്നി തുടങ്ങി ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള 12 ടീമുകളാണ് കാര്‍ണവലില്‍ പങ്കെടുക്കുക.

നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച തലശേരി ചിറക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനും പാനൂര്‍ സ്വദേശിയുമായ കെ.കെ. ഷിബിനാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. 2010 ല്‍ ഇന്ത്യന്‍ രൂപയുടെ മുദ്ര ഡിസൈന്‍ ചെയ്തവരില്‍ ഒരാളായ ഇദ്ദേഹത്തിന് അടുത്തകാലത്ത് ഡചഋജ യുടെ അന്താരാഷ്ട്ര ബഹുമതിയും ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: കെ.പി. ജഗജീവ് കുമാര്‍