ഷിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം ആഘോഷിച്ചു
Saturday, August 1, 2015 8:28 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയം സ്ഥാപിതമായതിന്റെ അഞ്ചാമത് വാര്‍ഷികം ആഘോഷിച്ചു.

ജൂലൈ 19നു രാവിലെ നടന്ന കൃതഞ്ജതാബലിയില്‍ ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സുനി പടിഞ്ഞാറേക്കര സഹകാര്‍മികനായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ക്നാനായ സമൂദായ അംഗങ്ങള്‍ക്കിടയില്‍ ദൈവിക ചൈതന്യം ഏറെ പടുത്തുയര്‍ത്തുന്നതിനും അതുവഴി ആത്മീയ ചൈതന്യം കുടുംബങ്ങളില്‍ കൂടുതല്‍ വളരുന്നതിനും മാതാവിന്റെ മാധ്യസ്ഥം വഴി കൂടുതല്‍ അനുഗ്രങ്ങള്‍ പ്രാപിക്കുന്നതിനും ദേവാലയം വഴി സാധ്യമായതായി വചന സന്ദേശത്തില്‍ ഫാ. തോമസ് മുളവനാല്‍ പറഞ്ഞു.

തുടര്‍ന്നു പാരിഷ് ഹാളില്‍ നടന്ന കൂടാരയോഗങ്ങളുടെ മത്സരത്തില്‍ ഒന്നാം സമ്മാനമായ സ്റീഫന്‍ കിഴക്കേക്കുറ്റു സ്പോണ്‍സര്‍ ചെയ്ത ചാക്കോ കിഴക്കേക്കുറ്റ് മെമ്മോറിയല്‍ ട്രോഫിയും കാഷ് അവാര്‍ഡും സെന്റ് ആന്റണി കൂടാരയോഗം കരസ്ഥമാക്കി. ഷാജി എടാട്ട് സ്പോണ്‍സര്‍ ചെയ്ത രണ്ടാം സമ്മാനമായ ഫിലിപ്പ് എടാട്ട് മെമ്മോറിയല്‍ ട്രോഫിയും കാഷ് അവാര്‍ഡും സെന്റ് ജയിംസ് കൂടാരയോഗം കരസ്ഥമാക്കി. മത്സരങ്ങള്‍ക്ക് ഫാ. സുനി പടിഞ്ഞാറേക്കര, ജയിംസ് മഞ്ഞാങ്കല്‍, മനോജ് വഞ്ചിയില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു സ്നേഹവിരുന്നും നടന്നു.