സാല്‍ഫോര്‍ഡില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഓഗസ്റ് രണ്ടിന്; മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യകാര്‍മികന്‍
Saturday, August 1, 2015 8:27 AM IST
സാല്‍ഫോര്‍ഡ്: സാല്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഓഗസ്റ് രണ്ടിന് (ഞായര്‍) നടക്കും. സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു 3.30 മുതലാണ് തിരുക്കര്‍മ്മങ്ങള്‍.

തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യകാര്‍മികനാകുന്ന ദിവ്യബലിയില്‍ ഫാ. തോമസ് തൈക്കൂടത്തില്‍, ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ സഹകാര്‍മിരാകും.

സാവിയോ സോണി, റെമല്‍ ലിപു, ഫെമി ബിജു, സാന്ദ്ര സോണി, നിമ്മി ബിജു, റിയോണ ലിപു, എലിന ലജു എന്നീ കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍