ജര്‍മനിയില്‍ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
Friday, July 31, 2015 8:16 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 6.4 ശതമാനത്തില്‍ തുടര്‍ന്നു. ജര്‍മന്‍ പുനരേകീകരണത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

അതേസമയം, തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 5000 പേരുടെ കുറവുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 9000 പേരുടെ കൂടുതലാണ് ജൂലൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും തുടരെ അഞ്ചാം മാസവും നിരക്കില്‍ വ്യത്യാസം വന്നില്ല.

ഇപ്പോള്‍ ആകെ 2.77 മില്യന്‍ തൊഴില്‍രഹിതരാണ് ജര്‍മനിയിലുള്ളത്. ഇതില്‍ ഏറെയും സ്കൂള്‍ പഠനം കഴിഞ്ഞ് ആദ്യം ജോലി അന്വേഷിക്കുന്നവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍