മലയാളി നഴ്സിനു വിക്ടോറിയന്‍ ക്രിറ്റിക്കല്‍ കെയര്‍ അവാര്‍ഡ്
Friday, July 31, 2015 8:15 AM IST
മെല്‍ബണ്‍: നഴ്സിംഗ് രംഗത്തെ ഉപരിപഠനത്തിനു 2014-15 വര്‍ഷത്തെ വിക്ടോറിയന്‍ അവാര്‍ഡ് മലയാളി നഴ്സ് രാജേഷ് കുര്യാക്കോസിനു ലഭിച്ചു. ഓസ്ട്രേലിയന്‍ കോളജ് ഓഫ് ക്രിറ്റിക്കല്‍ നഴ്സസ് (അഇഇഇച) കോളജില്‍നിന്നാണു ബെസ്റ് ക്രിട്ടിക്കല്‍ കെയര്‍ പോസ്റ് ഗ്രാജുവേറ്റ് അവാര്‍ഡ് ലഭിച്ചത്.

മെല്‍ബണിലെ പുള്‍മുന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എസിസിസിഎന്‍ വിക്ടോറിയ വൈസ് പ്രസിഡന്റ് ഡോ. വെന്‍ഡി ഹേളോക്ക് അവാര്‍ഡ് സമ്മാനിച്ചു.

2007 മുതല്‍ സെന്റ് ജോണ്‍ ഓഫ് ഗോഡില്‍ ജോലി ചെയ്യുന്ന രാജേഷ് വിവിധ നഴ്സിംഗ് മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. ഐസിയു ഡെമോണ്‍സ്ട്രേറ്റിംഗ്, അക്കാഡമിക് ഡൊമൈന്‍, പ്രഫഷണല്‍ ബിഹേവിയര്‍, ഇന്റര്‍സീസ് നഴ്സിംഗ് കെയര്‍ എന്നീ മേഖലകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ രാജേഷ് ഓണ്‍ലൈന്‍ മൊഡ്യൂളില്‍ 99.5 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിരുന്നു.

ബംഗളൂരു സ്വാമി വിവേകാനന്ദയില്‍നിന്നു നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി രാജേഷ്, കൊച്ചി അമൃതയില്‍ 2004-06 കാലയളവില്‍ ജോലി ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ പേരാവൂര്‍ കാവുമാലില്‍ കുര്യാക്കോസിന്റെ മകനാണ് രാജേഷ്. ഭാര്യ: രഞ്ജു ഇലഞ്ഞി കന്നുംകടുക്കയില്‍ കുടുംബാംഗം. മകള്‍: ഡെഗാഫിന്‍.