സ്വിറ്റ്സര്‍ലന്‍ഡ് ദേശീയ ദിനം ഓഗസ്റ് ഒന്നിന്
Friday, July 31, 2015 6:09 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിന്റെ ദേശീയ ദിനമായ ഓഗസ്റ് ഒന്ന് (ശനി) പതിവു പോലെ ഈ വര്‍ഷവും വിപുലമായി ആഘോഷിക്കുന്നു.

1291 ല്‍ നടന്ന ആല്‍പ്സ് ജില്ലകളായ ഉറി, സ്ഷീസ്, നിദ്വാല്‍ഡ് എന്നീ മൂന്നു ജില്ലകളുടെ ഏകീകരണവും ഉടമ്പടിയുമാണു സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യത്തിന്റെ തുടക്കം. എല്ലാ ജില്ലകളും പഞ്ചായത്തുകളും സ്വയംപര്യാപ്തരാണ്. ജനങ്ങള്‍ റഫറണ്ടത്തിലൂടെ തീരുമാനം എടുക്കുന്നു. ഈ റഫറണ്ടങ്ങള്‍ സ്വിസ് ജനാധിപത്യത്തിന്റെ നട്ടെല്ലാണ്.

ജനങ്ങള്‍ കൊടി തോരണങ്ങള്‍ കെട്ടിയും സംഗീത സന്ധ്യകളിലൂടെ ആടിയും പാടിയും മാസ്മരികമായ വെടിമരുന്നു പ്രയോഗങ്ങള്‍ കണ്ട് ആസ്വദിച്ചും രാത്രി കഴിച്ചു കൂട്ടും. പരമ്പരാഗതമായി നടത്തി വരുന്ന വെടിവയ്പ് മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമാണ്. ഇത്തവണ ശനിയാഴ്ച ആയത് ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍