ഈസ്റ് ഹാമില്‍ വായനക്കളരി ഓഗസ്റ് 24ന്
Friday, July 31, 2015 6:06 AM IST
ലണ്ടന്‍: വായനയെ ഗൌരവമായി കാണുന്നവരുടെ ഒത്തുകൂടുവാനുള്ള പൊതുവേദിയായ ലണ്ടന്‍ മലയാള സാഹിത്യവേദിയും മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ സാഹിത്യവിഭാഗമായ കട്ടന്‍കാപ്പിയും കവിയും സംയുക്തമായി സംഘടിപ്പിക്കുന്ന വായനക്കളരി ഓഗസ്റ് 24ന് വൈകുന്നേരം 6.30ന് ഈസ്റ്ഹാമിലെ ഉദയ റസ്ററന്റില്‍ നടക്കും.

വായനക്കളരിയില്‍ യുകെയിലെ സാഹിത്യലോകത്ത് സുപരിചിതനായ അനിയന്‍ കുഞ്ഞിന്റെ കവിതാസമാഹരണം വെയില്‍ പൂക്കുന്ന മഴമേഘം ചര്‍ച്ച ചെയ്യും.

എല്ലാ ഭാഷാ സ്നേഹികളെയും യോഗത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റെജി നന്തികാട്ട് 07852437505, മുരളി മുകുന്ദന്‍ 07930134340.