'ലോഹം' എപ്പിംഗ് റീഡിംഗ് സിനിമാസില്‍ സെപ്റ്റംബര്‍ ആറിന്
Friday, July 31, 2015 6:05 AM IST
മെല്‍ബണ്‍: മോഹന്‍ലാലും, രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന 'ലോഹം' എപ്പിംഗ് റീഡിംഗ് സിനിമാസില്‍ സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 5.30നു പ്രദര്‍ശിപ്പിക്കും.

ലോഹം രാജു എന്നറിയപ്പെടുന്ന ലാലിന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ സസ്പെന്‍സാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലോഹത്തില്‍ മോഹന്‍ലാലിനു രണ്ട് ഗെറ്റപ്പുകളുണ്ട്. ആന്‍ഡ്രിയയാണ് നായിക. എസ്. കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ്. കുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഡ്രീംലാബ്സ് എന്റര്‍ടൈന്‍മെന്റാണു ചിത്രം എപ്പിംഗ് സിനിമാസില്‍ എത്തിക്കുന്നത്.

വിവരങ്ങള്‍ക്ക്: 0404432553, 0449147396, 0433222440, 0403153292.