ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനെട്ടാമത് സംയുക്ത സുവിശേഷ കണ്വന്ഷന് ജൂലൈ 31 (വെളളി) മുതല്‍ ഓഗസ്റ് രണ്ടു (ഞായര്‍) വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതുവരെയാണു യോഗം.
മാരാമണ്‍ കണ്‍വന്‍ഷനിലെ മുഖ്യ പ്രഭാഷകനായ റവ. ഡോ. മാര്ട്ടിന് അല്‍ഫോണ്‍സ് വെള്ളി മുതല്‍ ശനി വരെയുള്ള യോഗത്തിലും മാര്‍ത്തോമ സഭയിലെ വികാരി ജനറാളും കോട്ടയം വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. കെ.ജി. പോത്തന് ഞായറാഴ്ചത്തെ യോഗത്തിലും മുഖ്യപ്രഭാഷണം നടത്തും.
ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോഫ്ളെക്സ് ഏരിയായില്നിന്നുള്ള ഏകദേശം 25ഓളം വരുന്ന വിവിധ സഭാ വിഭാഗത്തില്‍പ്പെട്ട ഇടവകകളില്‍നിന്നും പ്രതിനിധാനം ചെയ്യുന്ന 50 അംഗങ്ങള്‍ അടങ്ങുന്ന ഗായകസംഘം കണ്‍വന്‍ഷന്റെ മുഖ്യാകര്ഷണമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
റവ. സാം മാത്യു (പ്രസിഡന്റ്), റവ. പി.സി. സജി (വൈസ് പ്രസിഡന്റ്), അലക്സ് അലക്സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), നിബു തോമസ് (ട്രഷറര്‍), ജോണ്‍ തോമസ് (ക്വയര്‍ ലീഡര്‍), മെര്വിന് ഏബ്രഹാം (യൂത്ത് കോഓര്‍ഡിനേറ്റര്‍), ഫാ. രാജു ദാനിയേല്‍, ഫാ. രഞ്ചന്‍ റോയി മാത്യു, ഫാ. പോള്‍ തോട്ടക്കാട്ട്, റവ. നൈനാന് ജയ്ക്കബ്, ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍, ഫാ. മാത്യു മേലേടം, ഷിജു ഏബ്രഹാം, വര്‍ഗീസ് മാത്യു, ഷാജി രാമപുരം, ഷാജി ജോണ്‍, വര്‍ഗീസ് ജോണ്‍, ഏബ്രഹാം തോമസ്, ബേബി പുന്നൂസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
എക്യുമെനിക്കല്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ് ഒന്നിനു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെ പ്രത്യേക സമ്മേളനം ഉണ്ടായിരിക്കും.