അനു ജോസഫ് കലയന്താനത്തിന്റെ സഹോദരന്‍ നിര്യാതനായി
Friday, July 31, 2015 6:02 AM IST
കണ്ണൂര്‍: ഒഐസിസി യുകെ ദേശീയ നിര്‍വാഹകസമിതി അംഗം അനു ജോസഫിന്റെ (കെഎസ്യു കണ്ണൂര്‍ ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി) ജേഷ്ഠസഹോദരനും വായാട്ടുപറമ്പ് കലയന്താനം പരേതനായ ജോസഫിന്റെ മകനുമായ കെ.ജെ. ജോര്‍ജ് (പാപ്പച്ചന്‍-54) നിര്യാതനായി.

ഭാര്യ: വത്സമ്മ നടുവില്‍ ഒറ്റപ്ളാക്കല്‍ കുടുംബാംഗം.

മക്കള്‍: ജോമോന്‍ (ഷെഫീല്‍ഡ്, യുകെ), ജയ്മോന്‍ (അയര്‍ലന്‍ഡ്), ഷാന്റിമോള്‍ ജോളി (ചിറ്റാരിക്കാല്‍). മരുമക്കള്‍: ഷൈമ ജോമോന്‍ (കണങ്കൊമ്പില്‍, ഉദയഗിരി), ലിന്റ ജയ്മോന്‍ (പുല്ലമറ്റത്തില്‍, പൈസക്കരി), ജോളി ഇലഞ്ഞിമറ്റത്തില്‍ (ചിറ്റാരിക്കാല്‍).

മറ്റു സഹോദരങ്ങള്‍: കെ.ജെ. തോമസ്, കെ.ജെ. ജോണി, വത്സമ്മ ജോയ് (കുരുവിലങ്ങാട്ട്, ചെമ്പേരി), കെ.ജെ. സണ്ണി, കെ.ജെ. ബെന്നി, കെ.ജെ. റെജി, കെ.ജെ അനു (ബ്രോമിലി, ലണ്ടന്‍).

അനു ജോസഫിന്റെ സഹോദരന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ ദേശീയ പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ്, ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ള, കെ.എസ്. ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, അഡ്വ. റെന്‍സണ്‍ സഖറിയാസ് തുടിയംപ്ളാക്കല്‍, സോബന്‍ ജോര്‍ജ്, കുമാര്‍ സുരേന്ദ്രന്‍, അഡ്വ. ജിജോ സെബാസ്റ്യന്‍, റെഞ്ചി വര്‍ക്കി, അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുട, ഡോ. സിബി വേകത്താനം എന്നിവര്‍ അനുശോചിച്ചു.