മാതൃവേദി യോഗം
Friday, July 31, 2015 5:59 AM IST
ബംഗളൂരു: കോറമംഗല മേരിമാതാ ദേവാലയത്തിലെ മാതൃവേദിയുടെ 2015-16 വര്‍ഷത്തെ ആദ്യയോഗം സേവാസദനില്‍ ചേര്‍ന്നു. ഇടവക വികാരി ഫാ. സെബാസ്റ്യന്‍ മുല്ലൂപ്പറമ്പില്‍ സിഎംഐ, സഹവികാരി ഫാ. തോമസ് പാറയില്‍, ഇടവക കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ പുതിയ മാതൃവേദി കമ്മിറ്റി ചുമതലയേറ്റെടുത്തു. ഭാരവാഹികള്‍: ജെസി മാത്തുക്കുട്ടി (പ്രസിഡന്റ്), സ്റെല്ല ഷാജി (വൈസ് പ്രസിഡന്റ്), മോളി മാത്യു (സെക്രട്ടറി), ലീലാമ്മ ജോര്‍ജ് (ജോ. സെക്രട്ടറി), സ്മിത പോള്‍ (ട്രഷറര്‍).