ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ വി.യാക്കോബ് ശ്ളീഹായുടെ തിരുനാള്‍ ആചരിച്ചു
Friday, July 31, 2015 4:59 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍, വിശുദ്ധ യാക്കോബ് ശ്ളീഹായുടെ തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂലൈ 26-നു ഞായറാഴ്ച രാവിലെ 9.45-നു വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലാണു തിരുക്കര്‍മങ്ങള്‍ നടന്നത്.

യേശുക്രിസ്തുവിന്റെ ശ്ളീഹന്മാരില്‍ രണ്ടു യാക്കോബുമാരുണ്െടന്നും, അവരെ വലിയ യാക്കോബ് എന്നും ചെറിയ യാക്കോബ് എന്നുമാണു വിളിക്കപ്പെടുന്നതെന്നും, യേശുവിന്റെ ശിഷ്യന്മാരില്‍ ആദ്യത്തെ രക്തസാക്ഷിയാണു വലിയ യാക്കോബ് എന്നറിയപ്പെടുന്ന യാക്കോബ് ശ്ളീഹയെന്നും തിരുക്കര്‍മങ്ങളുടെ മധ്യേ നടന്ന വചനസന്ദേശത്തില്‍ മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ജേക്കബ് പുല്ലാപ്പള്ളിയും കുടുംബാംഗങ്ങളുമാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി