കുവൈറ്റ് കെഎംസിസി ശിഹാബ് തങ്ങള്‍ അനുസ്മരണവും അബ്ദുള്‍ കലാം അനുശോചനവും ജൂലൈ 31ന്
Thursday, July 30, 2015 8:05 AM IST
കുവൈറ്റ്: കുവൈറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണവും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അനുശോചനവും ഭാഷാ സമര അനുസ്മരണവും സംഘടിപ്പിക്കുന്നു.

ജൂലൈ 31നു (വെള്ളി) വൈകുന്നേരം ഏഴിനു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ കുവൈറ്റിലെ വിവിധ സംഘടന നേതാക്കളും പ്രതിനിധികളും സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍