ഫിലാഡല്‍ഫിയായില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് എട്ടിന്
Thursday, July 30, 2015 8:03 AM IST
ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പി ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി നടത്തുന്ന ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് എട്ടിനു (ശനി) രാവിലെ ഒമ്പതു മുതല്‍ റിക്രിയേഷന്‍ സെന്ററില്‍ നടക്കും.

21 ദേവാലയങ്ങളുടെ സംഗമവേദിക്ക് എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ ഇതിനോടകം തന്നെ നിരവധി ചര്‍ച്ച് ടീമുകള്‍ മാറ്റുരയ്ക്കുന്നതായും ഇനിയും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്െടന്നും സംഘാടകര്‍ അറിയിച്ചു.

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ന്നും ടൂര്‍ണമെന്റ് നടത്തുവാനായി എവര്‍റോളിംഗ് ട്രോഫിയാണ് ക്രമീക്രരിച്ചിരിക്കുന്നത്. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ടൂര്‍ണമെന്റിന്റെ മെഗാ സ്പോണ്‍സറായി മണിലാല്‍ മത്തായി (ഹെല്‍ത്ത് കെയര്‍ സ്റാറ്റ്), മറ്റു സ്പോണ്‍സേഴ്സായി സജീവ് ശങ്കരത്തില്‍ (റിയാലിറ്റി മാര്‍ക്ക് അസോസിയേറ്റ്സ്), തോമസ് മാത്യു (ഫാര്‍മേഴ്സ് ഇന്‍ഷ്വറന്‍സ്) തുടങ്ങി നിരവധി പ്രമുഖര്‍ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള ഏവരുടെയും സഹകരണം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: റവ. ജോണിക്കുട്ടി ജോര്‍ജ് (ചെയര്‍മാന്‍, ഋഎകഇജ), സജീവ് ശങ്കരത്തില്‍ (സെക്രട്ടറി, ഋഎകഇജ) 267 767 4275, സുമോദ് ജേക്കബ് (യൂത്ത് കോഓര്‍ഡിനേറ്റര്‍) 267 250 53830, ജീമോന്‍ ജോര്‍ജ് (ചാരിറ്റി) 267 970 4267, ബിജി ജോസഫ് (കള്‍ച്ചറല്‍ പ്രോഗ്രാം) 215 817 5773, ബിജു ഏബ്രഹാം (ക്വയര്‍) 267 235 8650, സണ്ണി ഏബ്രഹാം 610 876 8011.

വിലാസം: ഖലംശവെ ഇീാാൌിശ്യ ഇലിലൃേ, 10100 ഖമാശീി അഢഋ, ജവശഹമറലഹളശ്യമ, ജഅ19116