സാന്ത്വനവും സഹായവുമായി ലാല്‍ കെയര്‍ ബഹറിന്‍
Thursday, July 30, 2015 5:43 AM IST
മനാമ: ലാല്‍ കെയേഴ്സ് ബഹറിന്‍ നടത്തി വരാറുള്ള പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ജൂലൈ മാസത്തെ സഹായം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ശശി അച്യുതനു കൈമറി.

ലാല്‍ കെയേഴ്സ് ബഹറിന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ് എം ഫൈസല്‍, ചാരിറ്റി കണ്‍വീനര്‍ മനോജ്, സുധീര്‍ എന്നിവര്‍ ചേര്‍ന്നാണു സഹായം കൈമാറിയത്.

വളരെ ദയനീയാവസ്ഥയില്‍ കിടക്കുന്ന ശശിയോടു കാര്യങ്ങള്‍ തെരക്കിയപ്പോള്‍ കണ്ണു നിറഞ്ഞ ശശിയെ സാന്ത്വന വാക്കുകള്‍ പറഞ്ഞു ലാല്‍ കെയേഴ്സ് അംഗങ്ങള്‍ ആശ്വസിപ്പിച്ചു. ശശിയെ പരിചരിച്ചു വരുന്ന ബഹറിന്‍ എഎപി ഭാരവാഹികളായ കെ.ആര്‍. നായര്‍, നിസാര്‍ കൊല്ലം എന്നിവരും സന്നിഹിതരായിരുന്നു.