മുസാഹ്മിയ സ്നേഹസംഗമത്തിനു പുതിയ ഭാരവാഹികള്‍
Thursday, July 30, 2015 5:40 AM IST
റിയാദ്: മുസാഹ്മിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ സ്നേഹസംഗമത്തിന്റെ ഏഴാമത് വാര്‍ഷികയോഗം മുസാഹ്മിയയില്‍ ചേര്‍ന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി എം.കെ. സുബൈര്‍ (പ്രസിഡന്റ്), സൈതലവി കാബ്രത്ത്, ലിയോ ടോണി (വൈസ് പ്രസിഡന്റുമാര്‍), കുഞ്ഞലവി ഹാജി (ജനറല്‍ സെക്രട്ടറി), എന്‍. ഉമ്മര്‍, ടി.എം. റാഷിദ്, എം.കെ. ആബിദ് (ജോ. സെക്രട്ടറിമാര്‍), എന്‍.അബൂബക്കര്‍ (ട്രഷറര്‍) എന്നിവരേയും ഇബ്രാഹിം മണ്ണാര്‍ക്കാട് (ചാരിറ്റി കണ്‍വീനര്‍), എം.കെ. ഹക്കീം (കലാസാംസ്കാരികം),

സൈതലവി കാബ്രത്ത് (പബ്ളിസിറ്റി), മുഹമ്മദ് മൌലവി, അലവികുട്ടി ഹാജി (മുഖ്യരക്ഷാധികാരികള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

മുഖ്യരക്ഷാധികാരി മുഹമ്മദ് മൌലവി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞലവി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അയൂബ് മറ്റത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും വാര്‍ഷിക വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. എം.കെ. സുബൈര്‍, സൈതലവി കാബ്രത്ത്, ഹിബത്തുള്ള തുടങ്ങിവയര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

2009ല്‍ മുസാമിയ കേന്ദ്രമാക്കി രൂപവത്കരിച്ച സ്നേഹസംഗമം കക്ഷിരാഷ്ട്രീയമോ, പ്രാദേശിക-മത-സാമുദായിക പരിഗണനകളോ ഇല്ലാതെ പ്രവാസികളുടെ ജീവകാരുണ്യം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സാംസ്കാരിക - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സംഘടനയുടെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി പലിശരഹിത വായ്പയായി അടിയന്തരാവശ്യങ്ങള്‍ക്ക് സഹായധനം നല്‍കാറുണ്ട്. വാര്‍ഷികയോഗം അടുത്തവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

വാര്‍ഷിക യോഗത്തിന് ഇബ്രാഹിം മണ്ണാര്‍കാട് സ്വാഗവും കുഞ്ഞലവി ഹാജി നന്ദി പറഞ്ഞു.