ഇല്ലിനോയി മലയാളി അസോസിയേഷന്‍ 'ജനകീയ ഓണാഘോഷം' ഷിക്കാഗോയില്‍
Thursday, July 30, 2015 5:23 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 22നു നടക്കും. പ്രവേശന ഫീസ് അഞ്ചു ഡോളറില്‍ ഒതുക്കി നിര്‍ത്തി ഐഎഎ ഓണാഘോഷവുമായി മുന്നോട്ടുപോകുന്നത് ഷിക്കാഗോയിലെ മലയാളിസമൂഹത്തിന്റെ അംഗീകാരത്തിന്റെ ലക്ഷണമായി.

ഓണാഘോഷത്തിന്റെ ആദ്യ ടിക്കറ്റ് ബേസില്‍ പെരേരയ്ക്ക് നല്‍കിക്കൊണ്ട് പ്രസിഡന്റ് സാം ജോര്‍ജ് നിര്‍വഹിച്ചു. പതിനാറോളം വിഭവങ്ങളാല്‍ സമൃദ്ധമായ ഓണസദ്യയാണ് ഐഎംഎ ഒരുക്കുന്നത്. കലാപരിപാടിയില്‍ ഷിക്കാഗോയിലെ പ്രഗല്ഭ നൃത്താധ്യാപകരുടെ ശിഷ്യഗണങ്ങള്‍ പങ്കെടുക്കുന്നു. കേരളത്തിന്റെ തനതായ വാദ്യമേളം ഷിക്കാഗോയിലെ ഏറ്റവും പ്രഗല്ഭരായ ഗ്രൂപ്പുതന്നെ ഈ ഓണാഘോഷത്തില്‍ അണിനിരക്കുന്നു. സ്റേജിലെ വള്ളംകളി ഒരു ഇടവേളയ്ക്കുശേഷം പുനരാവിഷ്കരിക്കുന്നു. അര മണിക്കൂര്‍ നീളുന്ന സമകാലീന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹാസ്യ-സാമൂഹ്യ-ലഘുനാടകം ആണ് കലാപരിപാടികളിലെ മുഖ്യ ഇനം.

കലാപരിപാടികളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാജു പാറയില്‍ (630 768 4918), ആന്‍ ഏബ്രഹാം (847 673 5299), സൂസന്‍ ഇടമല എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം