ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം ആഘോഷങ്ങള്‍ ഓഗസ്റ് 29ന്
Thursday, July 30, 2015 5:22 AM IST
ഷിക്കാഗോ: അമേരിക്കയില്‍ ഏറ്റവുമധികം മലയാളികള്‍ പങ്കെടുക്കുന്ന ഓണാഘോഷം ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2015, ഈ വര്‍ഷം ഓഗസ്റ് 29നു (ശനിയാഴ്ച) വൈകുന്നേരം നാലു മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ് ഹൈസ്കൂളില്‍ (2601 ണല ഉലാുലൃെേ ടൃലല ജമൃസ ഞശറഴല, കഘ 60068) വച്ചു നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി സി മാണിയും അറിയിച്ചു.

ഷിിക്കാഗോയിലെ മലയാളിസമൂഹം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പരിപാടിയാണ് എല്ലാ വര്‍ഷവും നടത്തുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍. വിഭവസമൃദ്ധമായ ഓണം സദ്യ, സാംസ്കാരിക സമ്മേളനം, സാംസ്കാരിക ഘോഷയാത്ര, ഉന്നത നിലവാരം പുലര്‍ത്തുന്ന കലാപരിപാടികള്‍ എന്നിവയെല്ലാം പ്രത്യേകതകള്‍ ആണ്. കേരളത്തിലെ ഓണക്കാലത്ത് നടത്തപെടുന്ന പല കലാരൂപങ്ങളും സാംസ്കാരിക ഘോഷയാത്രയുടെ പ്രത്യേകതയായിരിക്കും.

ഏതാണ്ട് ആയിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വിജയിപ്പിക്കാന്‍, എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളുടെയും സഹകരണം ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഓണം 2015 -ന്റെ വിശദമായ പരിപാടികള്‍ വരും നാളുകളില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഫെയ്സ്ബുക്ക് പേജുകളിലും വെബ്സൈറ്റില്‍ (ംംം.രവശരമഴീാമഹമ്യമഹലലമീരശമശീിേ.ീൃഴ) ലൂടെയും അറിയിക്കുന്നതായിരിക്കും. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം