ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ സെമിനാറും ചര്‍ച്ചയും ശ്രദ്ധേയമായി
Wednesday, July 29, 2015 8:18 AM IST
കൊളോണ്‍: ജര്‍മനിയിലെ കൊളോണിനടുത്ത് ഒയ്സ്കിര്‍ഷനില്‍ നടന്ന 26-ാമത് ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) പ്രവാസി സംഗമം സെമിനാര്‍ ശ്രദ്ധേയമായി. 

അഞ്ചു ദിവസം നീണ്ടുനിന്ന സംഗമത്തിന്റെ രണ്ടാം ദിന പരിപാടികള്‍ ജിഎംഎഫ് വനിത ഫോറം ഭാരവാഹികളായ ജെമ്മ ഗോപുരത്തിങ്കല്‍, മറിയമ്മ ചന്ദ്രത്തില്‍, ലില്ലി ചക്യാത്ത്, എല്‍സി വേലൂക്കാരന്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് യുകെ/യൂറോപ്പ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ജോസഫ് കില്യാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പെന്‍ഷന്‍കാലം ജര്‍മനിയില്‍/കേരളത്തില്‍ എന്ന വിഷയത്തില്‍ എസ്. ശ്രീകുമാര്‍ ചര്‍ച്ച നയിച്ചു. ഡോ.സെബാസ്റ്യന്‍ മുണ്ടിയാനപ്പുറത്ത് സെമിനാര്‍ നയിച്ചു.

മുക്കാടന്‍ എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന യൂറോപ്പിലെ പ്രശസ്ത എഴുത്തുകാരന്‍ എഡ്വേര്‍ഡ് നസ്രേത്തിന്റെ 'നത്താള്‍ രാത്രയില്‍' എന്ന ചെറുകഥാസമാഹാരം പ്രഫ. ഡോ. രാജപ്പന്‍ നായര്‍ പ്രകാശനം ചെയ്തു.

ഈ വര്‍ഷത്തെ എഴുത്തുകാര്‍ക്കുള്ള ഗ്ളോബല്‍ പ്രവാസി അവാര്‍ഡ് രശ്മി ചീഫ് എഡിറ്ററും വാഗ്മിയുമായ തോമസ് ചക്യത്തിനും സംഗീതലോകത്തെ പ്രശസ്ത സേവനത്തിന് സിറിയക് ചെറുകാടിനും ജിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മാനിച്ചു.

ജോസഫ് കോമറ്റം നയിച്ച കോമഡി ഷോയില്‍ സാറാമ്മ മാത്യു, മോളി തേനാകര, സോഫി താക്കോല്‍ക്കാരന്‍, ഓമന പുത്തന്‍പറമ്പില്‍, മോളി ഇടയോടിത്ത്, പ്രഫ.രാജപ്പന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

ഓസ്ട്രിയിലെ വിയന്നയില്‍ താമസിക്കുന്ന യൂറോപ്പിലെ പ്രശസ്ത ഗായകന്‍ സിറിയക് ചെറുകാട് നയിച്ച ഗാനമേളയില്‍ തോമസ് പാനാല്ിക്കല്‍, സാന്‍ഡി കെയിന്‍, ജെയിംസ് പാത്തിക്കല്‍, ജെയിംസ് പിള്ളൈ, മാത്യു തൈപ്പറതില്‍, വില്യം പത്രോസ്, ലിസി ചെറുകാട്, റോസമ്മ യോഗ്യാവീട്, തോമസ് ചക്യാത്ത്, മാത്യു കണ്ണങ്കേരില്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു. മേരി ക്രീഗര്‍, പോള്‍ പ്ളാമൂട്ടില്‍ എന്നിവര്‍ പരിപാടികളുടെ അവതാരകയായിരുന്നു.

ഗാനമേളയ്ക്കു ശേഷം നടന്ന ഡിസ്കോ ഡാന്‍സ് സംഗത്തിനു മാറ്റുകൂട്ടി. രാവിലെ മേരി ക്രീഗര്‍ നയിച്ച യോഗാഭ്യാസം പങ്കെടുത്തവര്‍ക്ക് ശാരീരികവും മാനസികവുമായ ഉണര്‍വു പകര്‍ന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍