അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ ഡബ്ള്യുഎംസി സ്വിസ് പ്രോവിന്‍സ് അനുശോചിച്ചു
Wednesday, July 29, 2015 8:17 AM IST
സൂറിച്ച്: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) സ്വിസ് പ്രോവിന്‍സ് അനുശോചിച്ചു.

ഭാരതത്തെയും ഭാരതീയരെയും സ്നേഹിച്ച അബ്ദുള്‍ കലാമിന്റെ സേവനങ്ങള്‍ ഭാരതം ഒരിക്കലും മറക്കില്ലെന്ന് ഡബ്ള്യുഎംസി പ്രൊവിന്‍സ് കമ്മിറ്റിയുടെ അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍